കഞ്ചാവ്-ആലക്കോട് രണ്ട് യുവാക്കളുടെ പേരില്‍ കേസ്.

ആലക്കോട്: കഞ്ചാവ് ബീഡിവലിക്കുന്നയാളും സൂക്ഷിച്ചയാളും പോലീസ് പിടിയില്‍.

ആലക്കോട് എസ്.ഐ എം.പി.ഷാജിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി നടന്ന പട്രോളിങ്ങിനിടെയാണ് ഇവര്‍ പിടിയിലായത്.

രാത്രി 9.05 ന് കുട്ടാപറമ്പില്‍ റോഡരികില്‍ വെച്ച് കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന ഉദയഗിരി പൂവന്‍ചാലിലെ നടക്കല്‍ വീട്ടില്‍ എന്‍.കെ.ശിവന്റെ മകന്‍ എന്‍.എസ്.ശരണ്‍(22)യും

8.35 ന് പൂവഞ്ചാലില്‍ വെച്ച് കഞ്ചാവ് കൈവശം വെച്ചതിന് കാര്‍ത്തികപുരം മണിയന്‍കൊല്ലി നടക്കല്‍ വീട്ടില്‍ എന്‍,കെ.അജിയുടെ മകന്‍ അഖില്‍ അജിയേയുമാണ് പിടികൂടിയത്.

എ.എസ്.ഐ മുനീര്‍, സീനിയര്‍ സി.പി.ഒമാരായ ജാബിര്‍, ഷിനില്‍ബാബു എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.