കഞ്ചാവ്-പയ്യന്നൂരില്‍ നാല് യുവാക്കള്‍ പിടിയില്‍

പയ്യന്നൂര്‍: കഞ്ചാവ് ബീഡിവലിച്ചതിന് മൂന്ന് യുവാക്കള്‍ പോലീസ് പിടിയില്‍, കഞ്ചാവ് കൈവശം വെച്ചതിന് ഒരാളും പിടിയില്‍.

തായിനേരി എസ്.എ.ബി.ടി.എം ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ആയിഷാ മന്‍സിലില്‍ ഹാരിസിന്റെ മകന്‍ എം.മുഹമ്മദ്(23),

അബ്ദുള്ള അജ്‌നാസ് മഹല്‍ മുക്രി ഹൗസില്‍ ബഷീറിന്റെ മകന്‍ എം.അബ്ദുള്ള(21)നെ മൂന്ന് ഗ്രാം കഞ്ചാവ് കൈവശം വെച്ചതിനും

എം.ടി.പി.ഹൗസില്‍ എം.ടി.പി.മഹമ്മദ്(21), മുക്രി ഹൗസില്‍ ബഷീറിന്റെ മകന്‍ എം.കെ.അബ്ദുള്ള(21) എന്നിവരേയുമാണ് പെരുമ്പയില്‍ വെച്ച് ഇന്നലെ വൈകുന്നേരം പിടികൂടിയത്.

പയ്യന്നൂര്‍ എസ്.ഐ ഇ.ടി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.