കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍
തളിപ്പറമ്പ്: കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍.
ശ്രീധര്‍ ബോയ് (33)നെയാണ് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍
അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനക്കിടയില്‍ ബാവുപറമ്പില്‍ നിന്നാണ് 12 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് ഇയാള്‍ പിടിയിലായ്.
അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് പി.പി.മനോഹരന്‍, ഗ്രേഡ് പ്രിവന്റ്‌റീവ് ഓഫീസര്‍മാരായ നികേഷ്, ഫെമിന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍.സുജിത എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു
