മുക്കാല്‍ കിലോ കഞ്ചാവുമായി ഒഡീഷാ സ്വദേശി യായ യുവാവ് പിടിയില്‍
തളിപ്പറമ്പ്: മുക്കാല്‍ കിലോ കഞ്ചാവുമായി ഒഡീഷാ സ്വദേശി യായ യുവാവ് പിടിയില്‍.

ഒഡീഷാ സ്വദേശിയായ സുര്‍ജയ ബലയാര്‍ സിങ്ങ് (25)നെയാണ് പിടികൂടിയത്.
എക്‌സൈസ് റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷറഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് ഏഴാംമൈല്‍വെച്ച് 820 ഗ്രാം കഞ്ചാവുമായി ഇയാള്‍ പിടിയിലായത്.
തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പനയ്കായി കൊണ്ടുവന്നതാണെന്ന് ഇയാള്‍ എക്‌സൈസിനോട് പറഞ്ഞു.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.പി. മനോഹരന്‍
ഗ്രേഡ് പ്രിവന്റ്‌റീവ് ഓഫീസര്‍മാരായ കെ.വി.നികേഷ്, ഉല്ലാസ് ജോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.ആര്‍.വിനീത് എക്‌സൈസ് സംഘത്തില്‍ എന്നിവരും ഉണ്ടായിരുന്നു
