ബംഗാളി കഞ്ചാവ്‌വാല ചെപ്പിനൂലില്‍ പിടിയില്‍
തളിപ്പറമ്പ്: കഞ്ചാവും ഇലക്ട്രോണിക്‌സ് ത്രാസുമായി പശ്ചിംബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി പിടിയില്‍.
മുയ്യം ചെപ്പിനൂല്‍ മുസ്തഫ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ബിന്ദുനാഥ് മണ്ഡല്‍(38)നെയാണ് തളിപ്പറമ്പ് എസ്.ഐ ടി.വി.ദിനേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇന്നലെ രാത്രി 10.45 നാണ് ചെപ്പിനൂല്‍ റോഡ് ക്രോസ് മൂന്നില്‍ വെച്ച് 400 ഗ്രാം കഞ്ചാവും ഇത് തൂക്കി നല്‍കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക്‌സ് ത്രാസും സഹിതം ഇയാള്‍ പിടിയിലായത്.
