കഞ്ചാവ് ബീഡിവലിച്ച പെരിങ്ങോം സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.
തളിപ്പറമ്പ്: കഞ്ചാവ് ബീഡിവലിച്ച പെരിങ്ങോം സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.

വയക്കര കൂടം ചേക്കിന്റകത്ത് വീട്ടില്‍ സി.എച്ച്.മൂഹമ്മദ് ഷെരീഫിനെയാണ്(40)തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം 5.45 ന് പിടികൂടിയത്.
തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റിന് കിഴക്കുഭാഗത്തെ കംഫര്‍ട്ട് സ്റ്റേഷന് പിറകില്‍ വെച്ച് കഞ്ചാവ് ബീഡി വലിച്ചുകൊണ്ടിരിക്കെയാണ് ഇയാള്‍ പിടിയിലായത്.
എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, ഡ്രൈവര്‍ സി.പി.ഒ മഹേഷ് എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.
