കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍.

പരിയാരം നെല്ലിപ്പറമ്പ് കെ.കെ.എന്‍.പരിയാരം വായനശാലക്ക് സമീപത്തെ മാഞ്ഞാല്‍ വീട്ടില്‍ പി.മുഹമ്മദ് റാസ(22)നെയാണ് ഇന്ന് രാവിലെ 7.30 ന് തളിപ്പറമ്പ് ദേശീയപാതക്ക്

സമീപത്തെ ടി.പി.മെഡിക്കല്‍സിന് മുന്‍വശത്തുവെച്ച് തളിപ്പറമ്പ് എസ്.ഐ കെ.ടി.വി.രാജേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

നാല് ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.

ഗ്രേഡ് എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, ഡ്രൈവര്‍ സി.പി.ഒ മഹേഷ് എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.