കഞ്ചാവ് വലിയും കൂള്‍ലിപും രണ്ടുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കഞ്ചാവ് വലിയും നിരോധിത പുകയില ഉല്‍പ്പന്ന വില്‍പ്പനയും, രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ഇന്നലെ രാവിലെ 9.15 ന് ദേശീയപാതയോരത്ത് ടി.പി.മെഡിക്കല്‍സിന് സമീപത്തുവെച്ചാണ് കഞ്ചാവ് ബീഡി വലിക്കവെ കാസര്‍ഗോഡ് പള്ളിക്കര നൂര്‍വില്ലയില്‍ ഹാജി മുഹമ്മദ് സുബൈറിന്റെ മകന്‍ കെ..ഇസഡ്.അബ്ദുള്‍ ഖാദര്‍ സുബൈര്‍(24)പിടിയിലായത്.

രാവിലെ 8.15 നാണ് കുപ്പം മുതുകുട റോഡ് റീനാസില്‍ അബ്ദുല്‍ലത്തീഫിന്റെ മകന്‍ മഹമ്മദ് റിനീഫിനെ(21) നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സഹിതം പിടികൂടിയത്.

എസ്.ഐ.ദിനേശന്‍ കൊതേരി, ഗ്രേഡ് എസ്.ഐ ഷിജോ അഗസ്റ്റിന്‍, സീനിയര്‍ സി.പി.ഒ വിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

ദേശീയപാതയില്‍ നിന്നും പൂക്കോത്ത്‌തെരു ഭാഗത്തേക്കുള്ള ഇടവഴിയില്‍ രാപ്പകല്‍ ഭേദമില്ലാതെ മദ്യപരുടെയും പുകവലിക്കാരുടെയും ശല്യം അനുഭവപ്പെടുന്നുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്.