കഞ്ചാവ് സിഗിരറ്റ് വലിച്ചതിന് രണ്ടു പേർക്കെതിരെ കേസ്.
പെരിങ്ങോം: കഞ്ചാവ് സിഗിരറ്റ് വലിച്ചതിന് രണ്ടു പേർക്കെതിരെ കേസ്.
പെരിങ്ങോം എസ്.ഐ.കെ.ഖദീജയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി 7 ന് നടത്തിയ പട്രോളിങ്ങിനിടെയാണ് കഞ്ചാവ് വലിക്കാർ പിടിയിലായത്.
ചിറ്റാരിക്കാൽ ആയി ന്നൂരിലെ വാണിശ്ശേരിൽ വീട്ടിൽ വി.ടി.ചാക്കോ മകൻ ബിപിൻ ജോയി(33)നെ അരവഞ്ചാൽ കോലാച്ചിക്കുണ്ട് ജംഗ്ഷനിൽ വെച്ചും കടുമേനിയിലെ ചെർകണ്യൻ വീട്ടിൽ കുഞ്ഞിരാമൻ മകൻ സി.കെ.സുബിൻ(33)നെ ആലപ്പടമ്പ് ചൂരലിൽ വെച്ചുമാണ് പിടികൂടിയത്.
സി.പി.ഒ എ.പി.സുരേഷ്, ഹോം ഗാർഡ് രാജു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
