അഞ്ച്കിലോ കഞ്ചാവ്-പൂമംഗലം സ്വദേശി അറസ്റ്റില്‍.

പാപ്പിനിശേരി: അഞ്ച് കിലോഗ്രാം കഞ്ചാവ്മായി പൂമംഗലം സ്വദേശി പാപ്പിനിശ്ശേരി എക്‌സൈസിന്റെ പിടിയിലായി.

റെയ്ഞ്ച് ഇന്‍പെക്ടര്‍ എബി തോമസും സംഘവും ഏഴോം പഞ്ചയത്ത് ഓഫിസിന് മുന്‍വശത്തുവെച്ചാണ് 5.020 കിലോ കഞ്ചാവ് സഹിതം KL 13 W 3288 ഹീറോ ഹോണ്ട പാഷന്‍ പ്ലസ്സ് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന പൂമംഗലം ആലയാട്ട്വയലിലെ കുളത്തിങ്കല്‍ വീട്ടില്‍ ഹുസൈന്റെ മകന്‍ കെ.ജംഷാദിനെ(38) അറസ്റ്റ് ചെയ്തത്.

ഇയാളുടെ പേരില്‍ എന്‍.ഡി.പി.എസ് കേസെടുത്തു. ഒറീസയില്‍ പോയി കഞ്ചാവ് മൊത്തമായി വാങ്ങി അമിതലാഭം പ്രതിക്ഷിച്ച് പാപ്പിനിശ്ശേരി, തളിപ്പറമ്പ്, മാട്ടൂല്‍, പുതിയങ്ങാടി, മുട്ടം എന്നി സ്ഥലങ്ങളില്‍ വിദ്യര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും എത്തിച്ചു നല്‍കുന്നതില്‍ പ്രധാനിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു.

അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) സന്തോഷ് തൂണോളി, പ്രിവന്റീവ് ഓഫീസര്‍ എം.കെ.സന്തോഷ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) വി.പി.ശ്രീകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.പി.രജിരാഗ്, വി.വി.ശ്രിജിന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.