രണ്ടേമുക്കാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട, ഓണപ്പറമ്പ് സ്വദേശി അറസ്റ്റില്‍. 2.700 കിലോഗ്രാം കഞ്ചാവ്

211 ചെറിയ പൊതികളിലാക്കിയ നിലയിലാണ് പിടിച്ചെടുത്തത്.
ഓണപ്പറമ്പിലെ മുഹമ്മദ് അസ്ലം(30)നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചുടല, കോരന്‍പീടിക ഭാഗങ്ങളില്‍ നടന്ന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.
മംഗലാപുരം പെരിയപട്ടണം എന്ന സ്ഥലത്തുനിന്നാണ് അസ്ലം കഞ്ചാവ് വാങ്ങുന്നത്.
ഇത് 5 ഗ്രാം 10 ഗ്രാം പാക്കറ്റുകളിലാക്കി ചില്ലറ വില്‍പ്പന നടത്തുകയാണ് രീതി.
5 ഗ്രാമിന് 500 രൂപയും 10 ഗ്രാമിന് 1000 രൂപയുമാണ് ഈടാക്കുന്നതെന്ന് സി.ഐ ഷിജില്‍കുമാര്‍ ചോദ്യം ചെയ്തപ്പോള്‍ അസ്ലം വെളിപ്പെടുത്തി.
25,000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തിയാല്‍ ഒരുലക്ഷം രൂപ വരെ ലഭിക്കുമെന്ന് എക്‌സൈസ് പറഞ്ഞു.
പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്‍.സജീവ്, എം.വി.അഷറഫ് മലപ്പട്ടം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി.ഷൈജു,
മുഹമ്മദ് ഹാരീസ്, പി.ആര്‍.വിനീത്, ഡ്രൈവര്‍ അജിത്ത് എന്നിവരും ഇയാളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
