കണ്ണൂരില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട. 4.780 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റില്‍.

കണ്ണൂര്‍: കണ്ണൂരില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട. 4.780 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റില്‍.

എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.അബ്ദുള്‍ അഷ്റഫിന്റെ നേതൃത്വത്തില്‍ രഹസ്യ വിവരത്തിന്റെ

അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍, താവക്കര ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 4.780 കിലോ ഗ്രാം കഞ്ചാവുമായി (33) എന്നയാളെ അറസ്റ്റ് ചെയ്തത്.

എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി.വി.ഗണേഷ് ബാബു, പി.പി.സുഹൈല്‍ എന്നിവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

കണ്ണൂര്‍ ഭാഗത്തേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഉജ്ജല്‍ ദാസ്.

ഗ്രേഡ് അസിസ്റ്റന്റ് ഇസ്‌പെക്ടര്‍മാരായ ആര്‍.പി.അബ്ദുല്‍നാസര്‍, ഇ.ഐ ആന്റ് ഐ.ബി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ.ഷജിത്ത്, ഗ്രേഡ് പ്രിവന്റ്റീവ് ഓഫീസര്‍മാരായ പി.പി.സുഹൈല്‍, കെ.ഉമേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.വി.ഗണേഷ് ബാബു, എം.വി.ശ്യാംരാജ്, വി.കെ.സായൂജ് എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തകേസില്‍ പ്രതിയെ ഇന്ന് രാവിലെ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും.

തുടര്‍നടപടികള്‍ വടകര എന്‍.ഡി.പി.എസ്. കോടതിയില്‍ നടക്കും.