കാന്റീന്‍ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ പുതുക്കണം-ഐ.എന്‍.ടി.യു.സി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍കോളേജ് കാന്റീന്‍ ജീവനക്കാരുടെ സേവന-വേതനവ്യവസ്ഥകള്‍ പുതുക്കണമെന് കണ്ണൂര്‍ ജില്ലാ ഷോപ്‌സ് എസ്റ്റാബ്ലിഷ്‌മെന്റ് ആന്‍ഡ് കോമേഴ്‌സ്യല്‍ (ഐ എന്‍ ടി യു സി) പരിയാരം ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം ഡി.സി.സി. ജനറല്‍ സെക്രട്ടറി എ.പി.നാരായണന്‍ ഉദ്ഘാടനം ചെയ്തു. എ.സി രമേശന്‍ അദ്ധ്യക്ഷത വഹിച്ചു.

കെ.രാമദാസ്, സി.വി.ജനാര്‍ദനന്‍, പി.കെ.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. ടി അശോകന്‍ സ്വാഗതവും വി.കനക നന്ദിയും പറഞ്ഞു.

ഡിവിഷന്‍ കമ്മിറ്റി ഭാരവാഹികളായി കെ.രാമദാസ് (പ്രസിഡന്റ്) വി.കനക (വൈസ് പ്രസിഡന്റ്), പി.കെ.പ്രസാദ് (സെക്രട്ടറി), ടി.ഷിജിത്ത്കുമാര്‍ (ജോ.സെക്രട്ടറി), ടി.അശോകന്‍ (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.