കാറും ബസും-ചീത്തവിളി അടിപിടി, പോലീസ് കേസ്.
പയ്യന്നൂര്‍: ബസ് അപകടകരമായി കാറിനെ ഓവര്‍ടേക്ക് ചെയ്തുെവന്നാരോപിച്ചുണ്ടായ തര്‍ക്കത്തില്‍ കാര്‍ ഡ്രൈവറും ബസ് ജീവനക്കാരും ഏറ്റുമുട്ടി, പോലീസ് രണ്ടുപേര്‍ക്കെതിരെയും കേസെടുത്തു. 15 ന് വൈകുന്നേരം 3.30 നായിരുന്നു സംഭവം.

കെ.എല്‍-13 എ ക്യു 7599 പീക്കെ ബസ് കണ്ടക്ടര്‍ കുറ്റിയാട്ടൂര്‍ പാവന്നൂര്‍മൊട്ടയിലെ കൈപ്രത്ത് വീട്ടില്‍ കെ.വി.നവ്ജ്യോത്(24), കാര്‍ഡ്രൈവര്‍ വെള്ളൂര്‍ എച്ചിലാംവയലിലെ കാരയില്‍ വീട്ടില്‍ എം.വി.നസറുദ്ദീന്‍(27) എന്നിവരുടെ പേരിലാണ് കേസ്.
വൈകുന്നേരം മൂന്നരയോടെ പുതിയ ബസ്റ്റാന്റ് ജംഗ്ഷനില്‍ കാര്‍ കുറുകെയിട്ട് ബസ് തടഞ്ഞ് ഡ്രൈവറെ ചീത്തവിളിക്കുകയും കണ്ടക്ടറായ നവ്ജ്യോതിന്റെ തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത നസറുദ്ദീന്‍ ബസിന്റെ മുന്‍ഭാഗത്തെ ഡോറിന്റെ ഗ്ലാസ് അടിച്ചുതകര്‍ത്ത് 3000 രൂപയുടെ നാശനഷ്ടം വരുത്തിയെന്നാണ് നവ്ജോയ്തിന്റെ പരാതി.
അപകടകരമായി കാറിനെ ഓവര്‍ടേക്ക് ചെയ്തതിനെ ചോദ്യം ചെയ്ത തന്റെ ഭാര്യയെ അശ്ലീലഭാഷയില്‍ ചീത്തവിളിച്ചത് ചോദ്യം ചെയ്തതിന് തലക്കടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് നസിറുദ്ദീന്റെ പരാതി. പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
