ഹൃദ്രോഗവിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍, യൂണിറ്റുകള്‍ പുന:ക്രമീകരിച്ചു.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഹൃദ്രോഗ വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചു.
ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ.വി.ജയറാമിനെ ഇവടേക്ക് മാറ്റി നിയമിച്ചു.
കൂടാതെ ഡോ.കെ.രാകേഷ്, ഡോ.ശ്യാം ലക്ഷ്മണ്‍ എന്നിവരെയും പുതുതായി നിയമിച്ചിട്ടുണ്ട്.
ഇതോടെ 12 ഹൃദ്രോഗ വിദഗ്ദ്ധരുടെ സേവനം ഇവിടെ ലഭ്യമാകും.
പുതിയ ഡോക്ടര്‍മാര്‍ ചാര്‍ജെടുത്തതോടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗവിഭാഗം യൂണിറ്റുകള്‍ പുന:ക്രമീകരിച്ചു.
നവംബര്‍ 4 മുതല്‍ ഇത് നടപ്പില്‍വരും.
തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ലഭ്യമാകുന്ന ഡോക്ടര്‍മാരുടെ സേവനവിവരം ചുവടെ ചേര്‍ക്കുന്നു.
തിങ്കള്‍, വ്യാഴം -ഡോ.വി.ജയറാം, ഡോ.വിവേക് പിള്ള, ഡോ.ആന്‍ ജോസ്, ഡോ.അന്‍കിത്.
ചൊവ്വ, വെള്ളി -ഡോ.സി.ഡി.രാമകൃഷ്ണ, ഡോ.കെ.രാകേഷ്, ഡോ.സവിത, ഡോ.തജ്ഫീര്‍
ബുധന്‍, ശനി- ഡോ.എസ്.എം.അഷ്‌റഫ്, ഡോ.ശ്യാം ലക്ഷ്മണ്‍, ഡോ.സംഗ്രാം, ഡോ.ഷനില്‍.