ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു

തളിപ്പറമ്പ്: ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു.

പട്ടുവം കാവുങ്കലിലെ പനക്കട വീട്ടില്‍ സൂരജിന്റെ(35)പേരിലാണ് കേസെടുത്തത്.

ഭാര്യ സിബിയെയും(33) നാലുവയസുള്ള മകനേയും 14-ാം തീയതി രാവിലെ 9.30 മുതല്‍ കാണാനില്ലെന്ന സൂരജിന്റെ പരാതിയില്‍ നേരത്തെ പോലീസ് കേസെടുത്തിരുന്നു.

ഈ കേസില്‍ പോലീസ് സിബിയെ കോടതി മുമ്പാകെ ഹാജരാക്കിയപ്പോള്‍ വിവാഹത്തിന് ശേഷം ജൂണ്‍ 14 വരെയുള്ള കാലയളവില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് ശാരീരികമായും മാനസികമാും പീഡിപ്പിച്ചതായി ഭാര് മജിസ്‌ട്രേട്ട് മുമ്പാകെ മൊഴി നല്‍കിയിരുന്നു.

ഇത് പ്രകാരം കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.