വീട്ടിലെത്തിയ കവര്‍ച്ചക്കാരുടെ ആക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

കണ്ണൂര്‍: വീട്ടിലെത്തിയ കവര്‍ച്ചക്കാരുടെ ആക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

കണ്ണൂര്‍ ചാലാട് ഇന്ന് പുലര്‍ച്ചെ 4.20 നാണ് സംഭവം.

ചാലാട് അമ്പലത്തിന് സമീപം ഉപ്പടം റോഡില്‍ കെ.വി.കിഷോറിന്റെ കുനിച്ചന്‍ വീട്ടിലാണ് കവര്‍ച്ചക്കാര്‍ എത്തിയത്.

കിഷോറിന്റെ ഭാര്യ ലിനിയുടെ കഴുത്തില്‍ നിന്ന് 2 പവന്റെ താലിമാല പൊട്ടിക്കാനുള്ള ശ്രമം ചെറുത്തപ്പോഴാണ് കിഷോര്‍, ഭാര്യ ലിനി, മകന്‍ അഖില്‍ എന്നിവരെ ആക്രമിച്ച് രണ്ടംഗ കവര്‍ച്ചാ സംഘം രക്ഷപ്പെട്ടത്.

ഈ വീടിന് സമീപത്തെ ആശാനിവാസിലും കവര്‍ച്ചാ ശ്രമം നടന്നു. കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.