Skip to content
തളിപ്പറമ്പ്: പാലത്തിന് മുകളില്‍ ടോറസ് ലോറിയുടെ ടയര്‍പൊട്ടി, ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
ഇന്ന് രാവിലെ പത്തോടെയാണ് കുപ്പം പാലത്തിന് മുകളില്‍ കെ.എല്‍-13 എ.യു 0859 ലോറിയുടെ ടയര്‍ പൊട്ടിയത്.
പാലത്തിന് ഒത്ത നടുവിലായതിനാല്‍ വലിയ വാഹനങ്ങളായ ലോറികളും ബസുകളും റോഡില്‍ കുടുങ്ങി.
കാറുകളും ഇരുചക്രവാഹനങ്ങളും പോലീസ് കടത്തിവിട്ടു.
ഏകദേശം അരമണിക്കൂറോളം തളിപ്പറമ്പ് ചിറവക്കുവരെ നഗരത്തില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ് രൂപം കൊണ്ടത്.