തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ കാരിത്താസ് ഡി.എസ്.എസ് (73)നിര്യാതയായി.
ശവസംസ്ക്കാരം ഇന്ന് തിങ്കളാഴ്ച(11.05.2026) വൈകുന്നേരം 5.30 മണിക്ക് പട്ടുവം സ്നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ കണ്ണൂര്‍ രൂപത മെത്രാന് ഡോ.അലക്സ് വടക്കുംതലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.
എറണാകുളം അതിരൂപത, ലിറ്റില്‍ ഫ്ളവര്‍ ഇടവകയില്‍ പരേതരായ ചിറമ്മയില് പറമ്പില്‍ ജോര്‍ജ്- ത്രേസ്യാമ്മ ദമ്പതികളുടെ 6 മക്കളില്‍ മൂന്നാമത്തെ മകളാണ് സിസ്റ്റര്‍ കാരിത്താസ്.
ജോയി, ജേക്കബ്, ബാബു, പോളി, സിസ്റ്റര്‍ പ്രതിഭ സി.എം.സി എന്നിവര്‍ സഹോദരങ്ങളാണ്.
കണ്ണാടിപ്പറമ്പ്, കോളിത്തട്ട്, മാടായി, മാനന്തവാടി, കൊടുമണ്‍, ചീമേനി, മരിയപുരം, കാരക്കുണ്ട്, മുതലപ്പാറ, ഖമ്മം, എടക്കോം, മധുരൈ, വാടിക്കല്‍, ഐ.ആര്.സി പരിയാരം, ലിസ്സി ഹോസ്പിറ്റല്‍ എറണാകുളം, ഐ.ടി.സി എറണാകുളം, പട്ടുവം, മലാപ്പറമ്പ്, പിലാത്തറ, കളമശ്ശേരി, അഴീക്കല്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.