കോമത്ത് മുരളീധരന്‍ ഉള്‍പ്പടെ 4 പേര്‍ക്കെതിരെകേസ്.
തളിപ്പറമ്പ്: കേസ് കൊടുത്ത വിരോധത്തിന് തടഞ്ഞുനിര്‍ത്തി മര്‍ദ്ദനം, സി.പി.ഐ നേതാവ് കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
പുളിമ്പറമ്പ് തോട്ടാറമ്പിലെ ആരംഭന്‍ വീട്ടില്‍ കെ.സ്‌നേഹ മെര്‍ലിന്റെ(22) പരാതിയിലാണ് കേസ്.
തളിപ്പറമ്പ് ഹൈവേയിലെ ടി.പി.മെഡിക്കല്‍സിന് സമീപം വെച്ച് കോമത്ത് മുരളീധരന്‍, കരിയില്‍ ബിജു, രഘുനാഥ്, ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് ബന്ധുവായ നിധിനോടൊപ്പം ടൗണില്‍ നിന്ന് സാധനങ്ങല്‍ വാങ്ങി നടന്നുപോകവെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് പരാതി.
മുരളീധരനെതിരെ തളിപ്പറമ്പ് ഡി.വൈ.എസ്പിക്ക് പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിന് മര്‍ദ്ദിച്ചുവെന്നാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇവരുടെ പരാതി.
