പാതിരാകച്ചോടക്കാര്‍ക്കെതിരെ കേസ്-പൊതുജന സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിനാണ് കേസ്.
തളിപ്പറമ്പ്: പാതിരാകച്ചോടക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ് ദേശീയപാതയോരത്തെ ഷോപ്പ്‌റിക്‌സ് സൂപ്പര്‍സെന്റര്‍ എന്ന സ്ഥാപനത്തിനെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

പൊതുജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിനാണ് കേസ്.
ഇന്നലെ രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ ഒരുമണിവരെ പകുതിവിലക്ക് സാധനം വില്‍ക്കുമെന്നു പരസ്യം നല്‍കി യാതൊരു മുന്നൊരുക്കവും നടത്താതെ ജനങ്ങളെ അന്യായമായി
വിളിച്ചുവരുത്തി സ്ഥാപനത്തിനു പുറത്തും മുന്നിലുള്ള ദേശീയപാതയിലും കൂട്ടംകൂടി നില്‍ക്കുകവഴി പൊതുജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചായസ്വാതന്ത്ര്യം തടസപ്പെടുത്തിയതിനാണ് കേസ്.
