ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും മെക്ക് സെറ്റ് ഉടമകള്‍ക്കെതിരേയും കേസെടുക്കുന്നത് തുടരുന്നു.
പരിയാരം: പരിയാരം പോലീസ് ക്ഷേത്രഭാരവാഹികള്‍ക്കെതികെ കേസെടുക്കുന്നത് തുടരുന്നു.

ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷം പരിപാടി നടത്തിയ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും മെക്ക് സെറ്റ് ഉടമക്കെതിരേയും കേസെടുത്തു.
ശിവരാത്രി ദിവസമായ ഇന്നലെ കൈതപ്രം തൃക്കുറ്റേരി ശ്രീ കൈലാസനാഥ ക്ഷേത്രത്തില്‍ രാത്രി പത്ത് മണിക്ക് ശേഷം കലാപരിപാടി നടത്തിയതിനാണ് ക്ഷേത്ര ഭാരവാഹികളായ ഇ.കൃഷ്ണന്‍, കെ.കൃഷ്ണന്‍, മൈക്ക് സെറ്റ് ഉടമ വിജയന്‍ എന്നിവര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തത്.
ചന്തപ്പുര വണ്ണാത്തിക്കടവ് ശ്രീ വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തിലെ കമ്മിറ്റി ഭാരവാഹികളായ പ്രിത്യു ബാബു, ചന്ദ്രന്‍ എന്നിവര്‍ക്കെതിരേയും മൈക്ക് സെറ്റ് ഉടമ രഘു എന്നിവര്‍ക്കെതിരേയും പോലീസ് കേസെടുത്തു.
