ഗോകുലം ഗോപാലനെതിരെ ശ്രീകണ്ഠാപുരത്തും കേസ്.

തളിപ്പറമ്പ്: രജിസ്റ്റര്‍ ചെയ്യാതെ ചിട്ടിനടത്തിയതായി പരാതി ഗോകുലം ഗോപാലനെതിരെ ശ്രീകണ്ഠാപുരത്തും കേസ്.

കഴിഞ്ഞ ദിവസം തളിപ്പറമ്പിലും കേസെടുത്തിരുന്നു.

ലീഗല്‍ സര്‍വീസ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടെറി സിബി വെട്ടത്തിന്റെ പരാതിയിലാണ് ശ്രീഗോകുലം ചിറ്റ്‌സ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ബ്രാഞ്ച് മാനേജര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ത്തെതിരെ കേസെടുത്തത്.

2020-22 കാലയളവില്‍ ഇവര്‍ നടത്തിവരുന്ന ചിട്ടികള്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതാണോ, ചിട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നിങ്ങനെ സിബി വെട്ടം വിവരാവകാശ നിയമപ്രകാരം

അന്വേഷിച്ചതില്‍ ചിട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മറുപടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

പ്രതികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും പരസ്യം ചെയ്തും ആളുകളെ നേരില്‍ കണ്ടും ചിട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചിട്ടിയില്‍ ചേര്‍ത്ത് വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതി.