ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്.
വെള്ളരിക്കുണ്ട്: അമ്മയുടെ മര്യാദക്ക് ദൂഷ്യം വരുത്തുന്ന ലൈംഗികപരാമര്‍ശം നടത്തുകയും മകളുടെ കൈപിടിച്ച് തിരിക്കുകയും കത്തികാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് അച്ഛന്റെ പേരില്‍ പോലീസ് കേസെടുത്തു.
മാലോത്ത് ദര്‍ഘാസിലെ കൈതോലിക്കല്‍ വീട്ടില്‍ ഷാജിയുടെ പേരിലാണ് കേസ്.
25 ന് വൈകുന്നേരം 4.30 ന് മകള്‍ അര്‍ച്ചനയുടെ(18) മുന്നില്‍ വെച്ച് ഭാര്യ സലജയോട്(41) മര്യാദ ദൂഷ്യമുണ്ടാക്കുന്ന ലൈംഗികപരാമര്‍ശം നടത്തുകയും മകളെ ആക്രമിക്കുകയും ചെയ്തതായാണ് പരാതി.
ഷാജിയുടെ പേരില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.