കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കൈയ്യേറ്റം ഹൈക്കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് കയ്യേറ്റക്കാര്‍ തെറ്റ് ധാരണ ഉണ്ടാക്കുന്നു…. അഡ്വ.രാജീവന്‍ കപ്പച്ചേരി
പരിയാരം: കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ ചാച്ചാജി വാര്‍ഡ് കെട്ടിടം നിയമപരമായ അനുമതിയില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത് ജില്ലാ കലക്ടര്‍ 7.09 2024ന് അടുത്ത എച്ച്.ഡി.എസ് മീറ്റിംഗ് വരെ തടഞ്ഞ് കൊണ്ട് ഉത്തരവായിരുന്നു…
പ്രസ്തുത ഉത്തരവ് സ്ഥിരപ്പെടുത്താന്‍ ഡി. എം. ഇ ,ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവിശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി നല്‍കിയത്.
പ്രസ്തുത ഹരജിയില്‍ കലക്ടറുടെ സ്റ്റേ നിലനില്‍ക്കുന്ന വിഷയത്തില്‍ എല്ലാ നിയമവിരുദ്ധ നിര്‍മ്മാണ പ്രവര്‍ത്തനവും അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയും (Construction is illegal, immediate action shall be takent to stop all
further activities എന്ന് ഇംഗ്ലിഷില്‍ ലളിതമായി കോടതി പറഞ്ഞിട്ടുണ്ട്
ഇത് മനസ്സിലാക്കാന്‍ കഴിയാത്തവര്‍ ഉണ്ടാവില്ല. STOP എന്ന വാക്കിന്റെ അര്‍ത്ഥം കൈയ്യേറ്റകാര്‍ക്ക് മനസ്സിലാകില്ല നാട്ടുകാര്‍ക്ക് മനസ്സിലാകും)
കയ്യേറ്റം നടത്തിയ എട്ടാം
നമ്പര്‍ എതിര്‍കക്ഷിക്ക് നോട്ടീസ് സ്പീഡ് പോസ്റ്റിലും ചിഫ് സെക്രട്ടറി, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍, മെഡിക്കല്‍ സുപ്രണ്ട് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍, ഫോറസ്റ്റ് ഡിവിഷണല്‍ ഓഫിസര്‍ എന്നിവര്‍ ഉള്‍പ്പെടെ 7 പേര്‍ക്ക് ഗവ. പ്ലീഡര്‍ മുഖേനയും നോട്ടീസ് അയക്കനാണ് കോടതി നിര്‍ദ്ദേശിച്ചത്….
പ്രസ്ത ഉത്തരവ് ഇതായിരിക്കെ കോടതി സ്റ്റേ നല്‍കിയില്ലെന്ന് വ്യാഖ്യാനിച്ച് കയ്യേറ്റത്തെ ന്യായികരിക്കാന്‍ ശ്രമിക്കുന്നത് നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്.
നിലവില്‍ കലക്ടറുടെ സ്റ്റേ നിലനില്‍ക്കുന്ന വിഷയത്തില്‍ കലക്ടര്‍ക്ക് കോടതി ഇടപെടാന്‍ കൂടുതല്‍ അധികാരം നല്‍കിയിരിക്കുകയാണ്.
മാത്രമല്ല കലക്ടറുടെ നിര്‍മ്മാണം തടഞ്ഞ് കൊണ്ടുള്ള ഉത്തരവില്‍ മുന്‍ എക്‌സിക്യുട്ടിവ് കമ്മറ്റി തീരുമാനം പരിശോധിച്ചതില്‍ ചാച്ചാജി വാര്‍ഡ് പുതുക്കി നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ യാതോരു അനുമതി നല്‍കായതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്…
വസ്തുത ഇതായിരിക്കെ
ആടിനെ പട്ടിയാക്കുന്ന ഏര്‍പ്പാട് നിര്‍ത്തി നിയമത്തിന് വിധയമായി പ്രവര്‍ത്തിക്കാന്‍ കയ്യേറ്റക്കാര്‍ ശ്രമിക്കേണ്ടതാണ്.
ഗവ.ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ശരിയാണോ? എന്നത് കുടി പരിശോധിക്കേണ്ടതാണ്.. ജീവനക്കാര്‍ തന്നെ കൈയ്യേറ്റക്കാരാകുന്നത് ആഗിരണ പ്രകിയ നടന്നുകൊണ്ടിരിക്കുന്ന സ്ഥാപനത്തിന് ഭൂഷണമല്ല
പൊതുമുതല്‍ എല്ലാവരുടെയുമാണ് അത് ഏതാനു പേര്‍ ചേര്‍ന്ന കൈയ്യേറി സ്വന്തമാക്കാനുള്ള ശ്രമം തടയേണ്ടതുണ്ട്. അത് ഏതോരു പൗരന്റെയും ചുമതലയാണ്.അത് നിര്‍വ്വഹിക്കാന്‍ നിയമം അനുശാസിക്കുന്ന വഴി തെരഞ്ഞെടുക്കുമ്പോള്‍ തെറ്റ് തിരുത്തുന്നതിനും പകരം തെറ്റ് ധാരണ സൃഷ്ടിക്കുന്ന പ്രവര്‍ത്തനമാണ് തെറ്റ് ചെയ്തവര്‍ കാണിക്കുന്നത്…..