ബ്രേക്കില്‍ നിന്ന് കാലെടുത്ത് വീണ്ടും കുതിച്ച് സ്വര്‍ണവില; 57,000ലേക്ക് സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്നത് തുടരുന്നു

മൂന്നാഴ്ചയ്ക്കിടെ വര്‍ധിച്ചത് 3500 രൂപ ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്നത് തുടരുന്നു.

ഇന്നലെ കുതിപ്പിന് ബ്രേക്കിട്ട സ്വര്‍ണവില ഇന്ന് ശക്തമായ മുന്നേറ്റമാണ് നടത്തിയത്.

57,000ലേക്ക് കുതിക്കുമെന്ന സൂചനയാണ് ഇന്ന് നല്‍കിയത്. ഇന്ന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി.

ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒരാഴ്ചയ്ക്കിടെ ഏകദേശം 2200 രൂപയാണ് വര്‍ധിച്ചത്.

മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം തിരുത്തിയ ശേഷവും മുന്നേറ്റത്തിന്റെ പാതയിലാണ് സ്വര്‍ണവില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. 25 ദിവസത്തിനിടെ ഏകദേശം 3500 രൂപയാണ് വര്‍ധിച്ചത്.