ബൈക്കോടിച്ച് കുട്ടി, ആര്‍.സി ഉടമക്കെതിരെ പോലീസ് കേസ്

കുടിയാന്‍മല: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് ബൈക്കോടിക്കാന്‍ നല്‍കിയ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു.

ഇപ്പോള്‍ മാടത്തില്‍ താമസക്കാരനായ ആറളം കീഴ്പ്പള്ളി അത്തിക്കല്‍ വെളിമാനത്തെ ഇല്ലിപ്പറമ്പില്‍ വീട്ടില്‍ ജെയിംസ് അഗസ്റ്റിന്റെ(48)പേരിലാണ് കേസെടുത്തത്.

ഇന്നലെ വൈകുന്നേരം നാലിന് കുടിയാന്‍മല ഇന്‍സ്‌പെക്ടര്‍ ടി.ദാമോദരന്‍ വാഹനപരിശോധനക്കിടയിലാണ് ചെമ്പേരി ബസ്റ്റാന്റ് പരിസരത്ത് കെ.എല്‍-59 എഫ് 5177 ബൈക്ക് പിടികൂടിയത്.

വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

ഈ കേസില്‍ 55,000 രൂപയോളം പിഴയായി ഈടാക്കും.

കൂടാതെ കുട്ടിക്ക് 25 വയസ് കഴിഞ്ഞാല്‍ മാത്രമേ ലൈസന്‍സ് എടുക്കാന്‍ കഴിയുകയുള്ളൂ.

ഗ്രേഡ് എസ്.ഐമാരായ കെ.പി.മുസ്തഫ, ജയരാജന്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.