പ്രവാസശ്രീ മിഷന്‍ രൂപീകരിക്കണം: പ്രവാസി ലീഗ്

കണ്ണൂര്‍: പ്രവാസി പുനരധിവാസം കാര്യക്ഷമമായി നടപ്പാക്കണമെന്നും പ്രവാസി പെന്‍ഷന്‍, ക്ഷേമപദ്ധതികള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നും പ്രവാസിലീഗ് കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സമിതിയോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു.

തിരിച്ചുവന്ന പ്രവാസികളുടെ ശാക്തീകരണത്തിനും ക്ഷേമത്തിനുമായി കുടുംബശ്രീ മോഡലില്‍ പ്രവാസിശ്രീ മിഷന്‍ രൂപീകരിക്കണമെന്ന് പ്രമേയം മുഖേന സര്‍ക്കാരിനോടാവശ്യപ്പെട്ടു.

പ്രവാസികളുടെ ന്യായമായ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നടന്നതിന്റെ ഫലമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും യോഗം വിലയിരുത്തി.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി.അഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് സി.പി.വി.അബ്ദുല്ല അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി യു.പി.അബ്ദുറഹ്മാന്‍ സ്വാഗതവും ട്രഷറര്‍ ബി.പി അബ്ദുല്ലഹാജി നന്ദിയും പറഞ്ഞു.

പി.എം.മുഹമ്മദ് കുഞ്ഞ് ഹാജി, കാദര്‍ മുണ്ടേരി, കെ.പി.ഇസ്മായില്‍ ഹാജി, നാസര്‍ കേളോത്ത്, ഇ.കെ.ജലാലുദ്ദീന്‍, മുനവ്വര്‍ അഹമ്മദ്, എം മൊയ്തീന്‍ ഹാജി, ഉമ്മര്‍ വിളക്കോട്, നസീര്‍ ചാലാട്, മുഹമ്മദ് പൂന്തോട്ടം, മുസ്തഫ മുതുവന, ബഷീര്‍ കൂരാറ,

അഹമ്മദ് തളയംകണ്ടി, എം.കെ.നൂറുദ്ദീന്‍, പി.ടി.കമാല്‍, കെ.എ.സലാം ഹാജി, ജബ്ബാര്‍ മഠത്തില്‍, ടി.പി.മുഹമ്മദ് കുഞ്ഞി, എം.ഉസ്മാന്‍, അബ്ദുല്‍ജലീല്‍ പാപ്പിനിശ്ശേരി, സി.പി.ജലാലുദ്ദീന്‍, ടി.വി.അബ്ദുല്‍ ഗഫൂര്‍, സലാം ഹാജി മുട്ടം, സിദ്ദീഖ് പുന്നക്കല്‍ എന്നിവര്‍ പ്രസംഗിച്ചു