കൃഷ്ണ ജ്വല്ലേഴ്‌സ് ഉടമക്കും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനും എതിരെ കോടതി നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
കണ്ണൂര്‍: കൃഷ്ണ ജ്വല്ലേഴ്‌സ് ഉടമക്കും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനും
എതിരെ കോടതി നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.

ചിറക്കല്‍ ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപത്തെ കൃഷ്ണഞ്ജലി വീട്ടില്‍ കെ.സിന്ധുവിന്റെ(42)പരാതിയിലാണ് കേസ്.
കൃഷ്ണ ജ്വല്ലേഴ്‌സ് ഉടമ അലവില്‍ പള്ളഇയാംമൂലയിലെ റെഡ്‌സണ്‍ ഹൗസില്‍ ഡോ.സി.വി.രവീന്ദ്രനാഥ്(69), തളാപ്പിലെ സുരേഷ് ആന്റ് സാജു അസോസിയേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സുരേഷ്‌കുമാര്‍ എന്നിവരുടെ പേരിലാണ് കേസ്.
കൃഷ്ണാജ്വല്ലറിയില്‍ അക്കൗണ്ടന്റായ സിന്ധുവിനെ അക്കൗണ്ടില്‍ വ്യത്യാസം കണ്ടതായി ആരോപിച്ച് സുരേഷ്‌കുമാര്‍ 2023 ജൂണ്‍മാസം തളാപ്പിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും വസ്തുവിന്ഡ#റെ ആധാരവും മറ്റും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ജൂണ്‍ അവസാനത്തെ ആഴ്ച്ചയില്‍ സിന്ധുവിന്റെ പേരിലുള്ള മൂന്ന് വസ്തുക്കളുടെ ആധാരങ്ങളിലും സുരേഷ്‌കുമാര്‍ തയ്യാറാക്കിയ രേഖകളിലും ബാങ്ക് പേപ്പറുകളിലും ഒപ്പിട്ടുവാങ്ങി കൈവശമാക്കി അപഹരിച്ചുവെന്നും,
തുടര്‍ന്ന് ഒന്നാംപ്രതി രവീന്ദ്രനാഥ് സിന്ധുവിനെതിരെ കേസ് കൊടുക്കുകയും ചെയ്തു. അപഹരിച്ച രേഖകള്‍ തിരികെ തന്നില്ലെന്നും പരാതിയില്‍ പറയുന്നു.
