ജെ.സി.ബി തീവെച്ച് നശിപ്പിച്ചു-

കുറ്റിയാടി: കുമ്പളച്ചോലയില്‍ റോഡ് പണിക്കെത്തിച്ച ജെ.സി.ബി തീവെച്ച് നശിപ്പിച്ചു. റോഡ് പ്രവര്‍ത്തിക്കായി എത്തിച്ച് സൈറ്റ് ഓഫീസിന് സമീപം പറമ്പില്‍ നിര്‍ത്തിയിട്ട ജെ.സി.ബിക്കാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ തീ പീടിച്ചത്. നാദാപുരത്ത് നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. സംഭവത്തെ പറ്റി … Read More

നിത്യാനന്ദസ്വാമികളുടെ മഹാസമാധി കര്‍മ്മങ്ങള്‍ പൂര്‍ത്തിയായി-

പാലക്കാട്: ശിവനന്ദാശ്രമം മഠാധിപതി സംപൂജ്യ സ്വാമി നിത്യാനന്ദ സരസ്വതി തിരുവടികള്‍(87) ഇന്നലെ പുലര്‍ച്ചെ 3.50ന് മഹാസമാധി പ്രാപിച്ചു, വൈകുന്നേരം 3 ന് ആരംഭിച്ച മഹാസമാധി കര്‍മ്മങ്ങള്‍ വൈകുന്നേരം അഞ്ചോടെ പൂര്‍ത്തിയായി. ചീമേനി അവധൂതാശ്രമം മഠാധിപതി സ്വാമി സാധു വിനോദ്ജി ഉള്‍പ്പെടെ നിരവധി … Read More

ദേശീയപതാക തലകീഴായി-പോലീസുകാര്‍ക്കെതിരെ നടപടി വന്നേക്കും-

കാസര്‍കോട്: റിപ്പബ്ലിക് ദിനാഘോഷത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്, ഇവര്‍ക്കെതിരെ നടപടിവന്നേക്കുമെന്ന് സൂചന. ജില്ലാ പോലീസ് മേധാവി ഐ.ജിക്കും എ.ഡി.എം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും ഇതുസംബന്ധിച്ച വിശദമായ … Read More

മാനനഷ്ടക്കേസില്‍ വി.എസ്.അപ്പീലിന്

തിരുവനന്തപുരം: മാനനഷ്ടക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സബ്‌കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് വിഎസ് അച്യുതാനന്ദന്റെ ഓഫീസ്. ഇത്തരം കേസുകളില്‍ കീഴ്‌കോടതികളില്‍ നിന്ന് നീതി കിട്ടിക്കൊള്ളണമെന്നില്ലെന്ന് വിഎസ് അച്യുതാനന്ദന്റെ ഓഫീസില്‍ നിന്ന് അറിയിച്ചു. ഫെയ്‌സ്ബുക്കില്‍ കൂടിയായിരുന്നു പ്രതികരണം. കോടതി വ്യവഹാരങ്ങളില്‍ നീതി എപ്പോഴും … Read More

വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവെങ്കില്‍ രണ്ടാഴ്ച അടച്ചിടും

തിരുവനന്തപുരം: സ്‌കൂളുകളിലും കോളേജുകളിലും തുടര്‍ച്ചയായി മൂന്ന് ദിവസത്തെ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ സ്ഥാപനം ക്ലസ്റ്റര്‍ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ജില്ലകളിലെ കോവിഡ് വ്യാപനം … Read More

ആറ് വയസുകാരിക്ക് പീഡനം- പ്രതിക്ക് 5 വര്‍ഷം കഠിനതടവ്-

തളിപ്പറമ്പ്: ആറ് വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 15,000 രൂപ പിഴയും. 2016 ജനുവരി 12-നായിരുന്നു സംഭവം. രാവിലെ സ്‌കൂളിലേക്ക് നടന്നുപോകുന്നതിനിയില്‍ നാട്ടുകാരനായ പ്രതി പള്ളത്ത് വീട്ടില്‍ പുഷ്പാകരന്‍(48)ഗുഡ്‌സ് ഓട്ടോറിക്ഷ ഓടിച്ചു വരവെ പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയേയും … Read More

സംഗീതവും പ്രകൃതിയും ഒരമ്മയുടെ മക്കള്‍ സംരക്ഷണം അനിവാര്യം-വിജയ് നീലകണ്ഠന്‍

കണ്ണൂര്‍: ശുദ്ധസംഗീതവും പ്രകൃതിയും ഒരമ്മയുടെ മക്കളാണെന്നും അവയുടെ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രമുഖ പരിസ്ഥിതി വന്യജീവി സംരക്ഷകനും കലാ-സാംസ്‌കാരിക പ്രവര്‍ത്തകനും പെരുഞ്ചെല്ലൂര്‍ സംഗീത സഭ സ്ഥാപകനുമായ വിജയ് നീലകണ്ഠന്‍. കണ്ണൂര്‍ സര്‍വ്വകലാശാല സംഗീതവിഭാഗം സംഘടിപ്പിച്ച പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞ പത്മശ്രീ പാറശ്ശാല … Read More

മതവിദ്വേഷപ്രചാരണം, ക്ലബ്ബ്ഹൗസില്‍-മലയാളി പെണ്‍കുട്ടിയെതേടി ഡെല്‍ഹി പോലീസ്-

കോഴിക്കോട്: സാമൂഹികമാധ്യമമായ ക്ലബ്ബ് ഹൗസ് ആപ്പിലൂടെ ഒരുവിഭാഗം സ്ത്രീകള്‍ക്കെതിരേ മതവിദ്വേഷപ്രചാരണം നടത്തിയെന്ന കേസില്‍ ഡല്‍ഹി പോലീസിന്റെ അന്വേഷണം കേരളത്തിലേക്ക്. ഡല്‍ഹി പോലീസ് തിരിച്ചറിഞ്ഞ ആറുപേരില്‍ ഒരാള്‍ മലയാളി പെണ്‍കുട്ടിയാണ്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ താമസക്കാരിയാണ്. യുവതി … Read More

ഇന്ന് 45,449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു-

തിരുവനന്തപുരം: ഇന്ന് 45,449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. -ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1098; രോഗമുക്തി നേടിയവര്‍ 27,961. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകള്‍ പരിശോധിച്ചു. തിരുവനന്തപുരം: കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 11,091, … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം കര്‍ശനമാക്കി

പരിയാരം: കോവിഡ് മൂന്നാം തരംഗ വ്യാപന സാഹചര്യത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം കര്‍ശനമാക്കിയതായി പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാറും ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപും അറിയിച്ചു. തിങ്കളാഴ്ച (24.01.2022) മുതല്‍ ഒ.പി രജിസ്‌ട്രേഷന്‍ സമയം രാവിലെ 8 മണിമുതല്‍ 11 മണിവരെ … Read More