കൂനത്തെ അംജോദിന് പ്രധാനമന്ത്രിയുടെ കത്ത്-

തളിപ്പറമ്പ്: കൂനം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിച്ചു. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം നിര്‍മ്മിച്ച കൂനം റോഡിന്റെ തകര്‍ച്ചയും ഇത് സംബന്ധിച്ച അഴിമതിയും വ്യക്തമാക്കി നാലാംക്ലാസ് വിദ്യാത്ഥി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്തിന്റെ … Read More

ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു-അഡ്വ.പി.എം.എ സലാം-

മാതമംഗലം: കേരളത്തിലെ ക്രമസമാധാനനില പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്നും സിപിഎമ്മും പോഷക സംഘടനകളും, മറ്റ് ആശയങ്ങളെ അടിച്ചമര്‍ത്തി ഏകാധിപത്യമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം നടപ്പിലാക്കുന്നതെന്നും സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി അഡ്വ:പി.എം. സലാം ആരോപിച്ചു. പോലീസ് ആക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം സി.ഐ.ടി.യു പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിരയായ മുസ്ലിം … Read More

കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ആന്തേവാസിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ആന്തേവാസിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടി (30) യാണ് മരിച്ചത്. ജീവനക്കാര്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് ചായയുമായി എത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. … Read More

ചിലര്‍ക്ക് എല്ലാറ്റിനേയും വിമര്‍ശിച്ചേ അടങ്ങൂ എന്ന വാശി-മുഖ്യമന്ത്രി

തിരുവനന്തപുരം: മലമ്പുഴ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ വൈകിയെന്ന വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ക്ക് എല്ലാത്തിനേയും വിമര്‍ശിച്ചേ അടങ്ങൂ എന്ന വാശിയാണ്. അതിന്റെ ഭാഗമായാണ് അത്തരം പ്രതികരണങ്ങളുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൈന്യത്തെ വിളിക്കാന്‍ വൈകിയെന്നും ദുരന്തനിവാരണ … Read More

ചീറിപ്പായും ബസുകള്‍-കെ.എസ്.ആര്‍.ടി.സി-ബൈപ്പാസ് റൈഡര്‍ വരുന്നു–

തിരുവനന്തപുരം: യാത്രക്കാരെ അതിവേഗം ലക്ഷ്യ സ്ഥാനത്ത് എത്തിക്കാന്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ക്ലാസ് ബൈപാസ് റൈഡര്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. കോഴിക്കോട് തിരുവനന്തപുരം റൂട്ടില്‍ ബൈപാസ് പാതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഡീലക്‌സ്, സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ ഫെബ്രുവരി രണ്ടാംവാരത്തോടെ ആരംഭിക്കും. നിലവിലെ സൂപ്പര്‍ക്ലാസ് സര്‍വീസ് ബൈപാസ് റൈഡര്‍ … Read More

മേല്‍പ്പറമ്പില്‍ വീണ്ടും മയക്കുമരുന്ന് വേട്ട: 19.75 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

കാസര്‍ഗോഡ്: സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം കേരളത്തിലുടനീളം നടന്നു വരുന്ന മയക്കുമരുന്ന് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍ ബേക്കല്‍ സബ് ഡിവിഷന് കീഴില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വീണ്ടും എം ഡി എം എ എന്ന മാരക മയക്കുമരുന്ന് … Read More

ഡോ.അശ്വിന്‍ വള്ളിയോട്ട് നീറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി-ഒന്നാമന്‍

തളിപ്പറമ്പ്: അഖിലേന്ത്യാ നീറ്റ് സൂപ്പര്‍ സ്‌പെഷ്യലിറ്റി ഡി.എം.എന്‍ഡോ ക്രിനോളജി പ്രവേശന പരീക്ഷയില്‍ ഡോക്ടര്‍ അശ്വിന്‍ വള്ളിയോട്ട് ഒന്നാം റാങ്ക് കരസ്തമാക്കി. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും 2015 ല്‍ എം.ബി.ബി.എസ് ബിരുദം നേടിയശേഷം തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും 2020 … Read More

സ്‌കൂളുകള്‍ മുഴുവനായി തുറക്കുന്നു-ഫെബ്രുവരി-14 മുതല്‍

തിരുവനന്തപുരം: ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ … Read More

മാതമംഗലം വിലക്ക് സമരം-സി.പി.എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി-

മാതമംഗലം: മാതമംഗലം എസ്.ആര്‍ അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ്വേര്‍ഡ് സ്ഥാപനത്തിന് നേരെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ സി.പി.എം.സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പ്. കഴിഞ്ഞ  ആറ്‌ മാസത്തിലധികമായി തുടരുന്ന ഉപരോധം ഇപ്പോള്‍ എല്ലാ പരിധികളും ലംഘിച്ച് കയ്യേറ്റത്തിലേക്ക് കടന്ന സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം ബന്ധപ്പെട്ടവരെ … Read More

പോലീസിന് ഇനി ബോര്‍ഡില്ലാ വാഹനങ്ങളും-ഒരു ജില്ലക്ക് ഒന്ന് വീതം അനുവദിച്ചു-

തിരുവനന്തപുരം: പോലീസിന് ഇനി ബോര്‍ഡില്ലാ വാഹനങ്ങളും. പോക്‌സോ കേസുകളിലെ ഇരകളെയും മറ്റു കേസുകളിലെ പ്രായപൂര്‍ത്തിയാകാത്തവരെയും വൈദ്യപരിശോധനയ്ക്കും മറ്റും കൊണ്ടുപോകാന്‍ ‘പോലീസ്’ ബോര്‍ഡില്ലാത്ത വാഹനങ്ങള്‍ വരുന്നു. ഇത്തരം ആവശ്യങ്ങള്‍ക്ക് പോലീസ് വാഹനം ഉപയോഗിക്കരുതെന്നു നിയമമുള്ളതിനാലാണ് പുതിയ സംവിധാനം. ഒരു ജില്ലയ്ക്ക് ഒരു വാഹനമാണ് … Read More