നമ്മുടെ വനം വകുപ്പിന്റെ നല്ല തേക്ക് തടി വേണോ–കണ്ണോത്ത് തടി ഡിപ്പോയിലേക്ക് വരൂ-

കണ്ണൂര്‍: കണ്ണോത്ത് സര്‍ക്കാര്‍ തടി ഡിപ്പോയില്‍ 27.10.2021 മുതല്‍ തേക്ക് തടികളുടെ ചില്ലറ വില്പന ആരംഭിക്കുന്നു. ചില്ലറ വില്പന പ്രകാരം വീട്ടുപണിക്കായി 5 ക്യുബിക്ക് മീറ്റര്‍ വരെ തേക്ക് തടികള്‍ കണ്ണോത്ത് സര്‍ക്കാര്‍ തടി ഡിപ്പോയില്‍ 2021 ഒക്ടോബര്‍ 27-ാം തിയ്യതി … Read More

ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക്-

കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരുക്ക്. ആകാശ് തില്ലങ്കേരി അടക്കം നാല് പേര്‍ക്കാണ് പരുക്ക് പറ്റിയത്. കണ്ണൂര്‍ കൂത്തുപറമ്പ് നീര്‍വേലിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ആകാശ് … Read More

പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വെച്ച് നിയുക്ത ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് സ്വീകരണം.

തളിപ്പറമ്പ്: ശബരിമലയില്‍ 2021-22 വര്‍ഷത്തെ ശബരിമല മാളികപ്പുറം മേല്‍ശാന്തിമാരായി തിരഞ്ഞെടുക്കപ്പെട്ട കണ്ടിയൂര്‍ നീലമന ഇല്ലത്ത് ബ്രഹ്മശ്രീ പരമേശ്വരന്‍ നമ്പൂതിരിക്കും, അതിയടം കുറുവക്കാട്ടില്ലത്ത് ബ്രഹ്മശ്രീ. ശംഭു നമ്പൂതിരിക്കും പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കും. 26.10.21 ചൊവ്വാഴ്ച വൈകുന്നേരം 3.30ന് മലബാര്‍ ദേവസ്വം … Read More

പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വന്‍മോഷണങ്ങള്‍ നിരവധി നടന്നിട്ടും-ഒന്നില്‍പോലും പ്രതികളെ പിടിച്ചില്ല-

പരിയാരം: കഴിഞ്ഞ ഒന്നര വര്‍ഷത്തെ കാലയളവില്‍ കാലത്തിനിടയില്‍ പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി മോഷണങ്ങള്‍ നടന്നുവെങ്കിലും ഒന്നില്‍ പോലും പ്രതികലെ പിടിക്കാന്‍ സാധിക്കാത്തതിനാലാണ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് മടിക്കുന്നതെന്നാണ് ആക്ഷേപം. കോവിഡ് കാലത്ത് രണ്ട് ക്ഷേത്രക്കവര്‍ച്ചകളും ഒരു … Read More

കെ.സി.സോമന്‍ നമ്പ്യാര്‍ക്ക് പൈതൃക സംരംഭകത്വ സമുദായ സേവക് ശ്രേഷ്ഠ പുരസ്‌കാരം

പരിയാരം: പുറച്ചേരി കേശവതീരം ആയുര്‍വ്വേദ ഗ്രാമം ഏര്‍പ്പെടുത്തിയ പൈതൃക സംരംഭകത്വ സമുദായ സേവക് ശ്രേഷ്ഠ പുരസ്‌കാരം രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക നേതൃനിര പ്രവര്‍ത്തകനും സംരംഭകനുമായ കെ.സി.സോമന്‍ നമ്പ്യാര്‍ക്ക്. ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പെ നിര്‍മ്മിച്ച് സത്യസന്ധതയുടെ പ്രതീകമായി ഇന്നും നിലകൊള്ളുന്ന തലശ്ശേരി ഒ.വി.റോഡിന്റെ ശില്പി വി.പി … Read More

തടഞ്ഞുവെച്ച സ്ഥാനക്കയറ്റങ്ങള്‍ ഉടന്‍ നടത്തണമെന്ന് ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) കണ്ണൂര്‍ ജില്ലാസമ്മേളനം-

തളിപ്പറമ്പ്: സെന്‍ട്രല്‍ ഇലക്ട്രിസിറ്റി ആക്ടിന്റെ പേരില്‍ തടഞ്ഞുവെച്ച ഇലക്ട്രിസിറ്റി വര്‍ക്കര്‍ മുതല്‍ സബ്ബ് എഞ്ചിനീയര്‍ വരെയുള്ള സ്ഥാനക്കയറ്റം ഉടന്‍ നടത്തണമെന്നും, അര്‍ഹമായ പ്രമോഷനുകള്‍ സമയബന്ധിതമായി നടത്തണമെന്നും, വൈദ്യുതി ബോര്‍ഡിലെ ഒഴിവുകള്‍ പൂര്‍ണ്ണമായും നികത്തണമെന്നും, അര്‍ഹതപ്പെട്ട ജീവനക്കാര്‍ക്ക് ഹില്‍ ഏരിയാ അലവന്‍സ് നല്കണമെന്നും, … Read More

ഐ.എന്‍.ടി.യു.സി.നേതാവ് സി.വി.ജനാര്‍ദ്ദനന് യാത്രയയപ്പ് നല്‍കി-

പരിയാരം: ഐ.എന്‍.ടി.യു.സി.നേതാവ് സി.വി.ജനാര്‍ദ്ദനന് യാത്രയയപ്പ് നല്‍കി. കേരളാ ഫുഡ്ഹൗസ് ജീവനക്കാരനും ഭരണസമിതി അംഗവുമായ ജനാര്‍ദ്ദനന്‍ ഒക്ടോബര്‍ 31 ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി ഐ.എല്‍.ടി.യു.സി.കാന്റീന്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് യാത്രയയപ്പ് നല്‍കിയത്. ശ്രീസ്ഥ റോഡിലെ കെ.കരുണാകരന്‍ മെമ്മോറിയല്‍ ചാരിറ്റബില്‍ ട്രസ്റ്റിന്റെ ഓഫീസില്‍ … Read More

മഹാത്മാഗാന്ധിയെ കൊന്നിട്ടും ചിലര്‍ക്ക് ഇപ്പോഴും പക മാറുന്നില്ല- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

പരിയാരം: ആസാദി കാ അമൃത് മഹോത്സവ് എന്ന പേരില്‍ സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം കൊണ്ടാടുന്നവര്‍ മഹാത്മാഗാന്ധിക്കും നെഹ്‌റുവിനും പകരം പുതിയ ആളുകളെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മേലേതിയടത്ത് കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന മഹാത്മാമന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയെ … Read More

അനധികൃത മണ്ണെടുപ്പ് ടിപ്പറും ജെ.സി.ബിയും പോലീസ് പിടിച്ചെടുത്തു-

പരിയാരം: അനധികൃത മണ്ണെടുപ്പ്, പരിയാരം കൈതപ്രത്ത് ജെ.സി.ബിയും ടിപ്പറും പോലീസ് പിടിച്ചെടുത്തു. കൈതപ്രത്ത് വെച്ച് അവധിദിവസമായ ഇന്നലെ അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തിക്കൊണ്ടിരുന്ന ടി.എന്‍.18-ടി.സി.2018/1/1 നമ്പര്‍ ജെ.സി.ബിയും കെ.എല്‍.13 എ ക്യു-9050 ടിപ്പറുമാണ് എസ്.ഐ രൂപ മധുസൂതനന്റെ നേതൃത്വത്തില്‍ പിടികൂടിയത്. … Read More

തെരുവ്‌നായ ആക്രമം-വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്-

പാനൂര്‍: പാനൂരില്‍ തെരുവുനായയുടെ അക്രമത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ദേഹമാസകലം പരിക്ക് പറ്റിയ വിദ്യാര്‍ത്ഥിയെ പാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തലശേരി ഗവ.ആശുപത്രിയിലേക്ക് മാറ്റി. കൈവേലിക്കല്‍ പാലക്കണ്ടി കണ്ട്യന്‍പാറക്കല്‍ ശശിയുടെ മകന്‍ ശിവന്ദിനാണ് (12) ചൊവ്വാഴ്ച രാവിലെ … Read More