പാപ്പിനിശേരി പ്രസ് ഫോറം: സി.പ്രകാശന്‍ പ്രസിഡന്റ്, കെ.പ്രകാശന്‍ സെക്രട്ടെറി.

പാപ്പിനിശേരി: പാപ്പിനിശേരി പ്രസ് ഫോറം ഭാരവാഹികളായി സി.പ്രകാശനെയും (ദേശാഭിമാനി-പ്രസിഡന്റ്), കെ.പ്രകാശനെയും (കേരള കൗമുദി-സെക്രട്ടറി) തെരഞ്ഞെടുത്തു. ദാമോദരന്‍ കല്യാശേരിയാണ് (മാതൃഭൂമി)ട്രഷറര്‍. യോഗത്തില്‍ പി.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. ദാമോദരന്‍ കല്യാശേരി, ഷാജി കണ്ണാടിയന്‍, കെ പ്രകാശന്‍, സി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. കേരളാ ജേര്‍ണലിസ്റ്റ് … Read More

ചെറുപ്പത്തില്‍ തന്നെ വീടുകളില്‍ കുട്ടികള്‍ക്ക് ആധ്യാത്മിക വിദ്യാഭ്യാസം നല്‍കണം-സ്വാമി സാധുവിനോദന്‍.

ആലക്കോട്: ചെറുപ്പത്തില്‍ തന്നെ വീടുകളില്‍ കുട്ടികള്‍ക്ക് ആധ്യാത്മിക വിദ്യാഭ്യാസം നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് ചീമേനി അവധൂതാശ്രമം മഠാധിപതി സ്വാമി സാധുവിനോദന്‍. ആലക്കോട് അരങ്ങം ഹിന്ദുമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രബോധം വളര്‍ത്തിയെടുക്കുന്നതിന് വീടുകളില്‍ രാഷ്ട്രീയവും ചര്‍ച്ചചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പി.വി.നാരായണന്‍ അധ്യക്ഷത … Read More

ചെറുതാഴത്ത് യുഡിഎഫില്‍ ഭിന്നത- യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് നജ്മുദ്ദീന്‍

പിലാത്തറ: ഒരുഭാഗത്ത് ഇലക്ഷന്‍ പ്രചരണംപൊടിപൊടിക്കുമ്പോള്‍ ചെറുതാഴത്ത് യുഡിഎഫില്‍ ഭിന്നത. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജി അറിയിച്ച് ലീഗ് നേതാവ് നജ്മുദ്ദീന്‍ പിലാത്തറ. പഞ്ചായത്തിലെ യുഡിഎഫിന്റെ പ്രചരണം ചെയര്‍മാന്‍ പോലും അറിയാതെ നടക്കുന്നത് രണ്ടുതവണയായെന്ന് നജ്മുദ്ദീന്‍ ആരോപിച്ചു. പഞ്ചായത്തില്‍ ഒരു വികസനം പോലും … Read More

മഡ്ക്ക ചൂതാട്ടം-ഒരാള്‍ അറസ്റ്റില്‍.

അജാന്നൂര്‍: മഡ്ക ചൂതാട്ടത്തിലേര്‍പ്പെടെയാളെ പോലീസ് പിടികൂടി. അജാന്നൂര്‍ കൊളവയലിലെ യദുകുലത്തില്‍ കെ.വി.ചന്ദ്രനെയാണ്(54) പോലീസ് പിടികൂടിയത്. ഇന്നലെ ഉച്ചക്ക് 2.25 നായിരുന്നു സംഭവം.മഡിയന്‍ ഗ്രാന്റ് ഓഡിറ്റോറിയത്തിന് സമീപം കളി നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഹോസ്ദുര്‍ഗ് എസ്.ഐ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് … Read More

കോണ്‍വെന്റിന് നേരെ നടന്ന ആക്രമണത്തില്‍ കേരള കോണ്‍ഗ്രസ് എം പ്രതിഷേധിച്ചു

തളിപ്പറമ്പ്: ഒറ്റപ്പാലനഗറിലെ എഫ്.സി.സി. കോണ്‍വെന്റിനെതിരെ നടന്ന ആക്രമണത്തില്‍ കേരള കോണ്‍ഗ്രസ് (എം) ശക്തമായി പ്രതിഷേധിച്ചു. കഴിഞ്ഞ രാത്രിയില്‍ കോണ്‍വെന്റിന് നേരെ രാത്രി 9.30 മണിക്കും 11:30 മണിക്കും രണ്ടുതവണയായി നടന്ന കല്ലേറിലും ആക്രമണത്തിലും കേരള കോണ്‍ഗ്രസ് എം തളിപ്പറമ്പ് നിയോജകകമണ്ഡലം കമ്മിറ്റി … Read More

കോണ്‍വെന്റിന് നേരെ നടന്ന അക്രമം അപലനീയം-യൂത്ത് ഫ്രണ്ട് (എം)

കണ്ണൂര്‍: തളിപ്പറമ്പ് ആള്ളാംകുളം ഒറ്റപ്പാലനഗറിലെ എഫ്.സി.സി കോണ്‍വെന്റിനും ലേഡീസ്‌ഹോസ്റ്റലിനും നേരെ നടന്ന അക്രമം അപലനീയമാണെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അമല്‍ ജോയി കൊന്നക്കല്‍, ജില്ലാ പ്രസിഡന്റ് എബിന്‍ കുമ്പുക്കല്‍ എന്നിവര്‍ പറഞ്ഞു. അക്രമം നടത്തിയ സാമൂഹ്യ … Read More

മുതലുമില്ല, പലിശയുമില്ല മാതാ ഫൈനാന്‍സ് ഉടമക്കെതിരെ കേസ്.

കൊട്ടിയൂര്‍: അമിതപലിശ വാഗ്ദാനം ചെയ്ത് വാങ്ങിയ നിക്ഷേപതുകയും പലിശയും നല്‍കിയില്ലെന്ന പരാതിയില്‍ രേഖലം പോലീസ് കേസെടുത്തു. കൊട്ടിയൂരിലെ മാതാ ഫൈനാന്‍സ് ഉടമ ലിജോ.പി.ജോസിന്റെ പേരിലാണ് കേസ്. സ്ഥിരനിക്ഷേപത്തിന് 18 ശതമാനം പലിശ വാഗ്ദാനം ചെയ്ത് അമ്പായത്തോട്ടിലെ തോണമാക്കല്‍ വീട്ടില്‍ മേരി തോമസില്‍ … Read More

കെട്ടിടം വാടകക്ക് നല്‍കാത്തതിന് മധ്യവയസ്‌ക്കനെ ഇഷ്ടികകൊണ്ട് തലക്കടിച്ചു.

തളിപ്പറമ്പ്: മധ്യവയസ്ക്കനെ തടഞ്ഞുനിര്‍ത്തി ഇഷ്ടിക കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിയില്‍ ഇരുമ്പ്കല്ലുംതട്ടിലെ കുറ്റിയില്‍ വീട്ടില്‍ പി.പി.ലിജുവിന്റെ(34)പേരിലാണ് കേസ്. ഇരുമ്പുകല്ലുംതട്ടിലെ കോക്കാടന്‍ വീട്ടില്‍ ഗണേശനാണ് മര്‍ദ്ദനമേറ്റത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ തളിയില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ … Read More

പ്രതിപക്ഷം പോലും പരാജയം സമ്മതിച്ച തിരഞ്ഞെടുപ്പ്. കെ.രഞ്ജിത്ത്.

പഴയങ്ങാടി : പ്രതിപക്ഷം പോലും പരാജയം സമ്മതിച്ച ലോക്‌സഭ തീരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.രഞ്ജിത്ത്. പഴയങ്ങാടി വ്യാപാരഭവനില്‍ നടന്ന കല്യശേരിമണ്ഡലം എന്‍ഡിഎ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം രാഷ്ട്രീയ ഭിക്ഷാം ദാഹികളായി മാറിയപ്പോള്‍ … Read More

കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ ഫ്രീസറുകള്‍ തകരാറില്‍.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറി ഫ്രീസറ്റുകള്‍ തകരാറില്‍. ആവശ്യക്കാര്‍ മൃതദേഹങ്ങളുമായി നെട്ടോട്ടമോടുന്നു. ആകെയുള്ള 12 ഫ്രീസറുകളില്‍ 4 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ രണ്ടെണ്ണത്തില്‍ അജ്ഞാത മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കയാണ്. ബാക്കിയുള്ള രണ്ടെണ്ണമാണ് ഉപയോഗിക്കുന്നത്. പലപ്പോഴും മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവ. ജില്ലാ … Read More