രാജാവിന്റെ മകന്‍ പിറന്നിട്ട് 37 വര്‍ഷം

ശശികുമാറിന്റെ സംവിധാന സഹായിയായി രംഗത്തുവന്ന തമ്പി കണ്ണന്താനം 1983 ല്‍ താവളം എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. അതേ വര്‍ഷം തന്നെ പാസ്‌പോര്‍ട്ട്, 1985 ല്‍ ആ നേരം അല്‍പ്പദൂരം എന്നീ സിനിമകള്‍ചെയ്തു. ഈ മൂന്ന് സിനിമകളും സാമ്പത്തിക പരാജയമായതോടെ 1986 … Read More

കബനീനദി ചുവന്നിട്ട് 46 വര്‍ഷം.

     ചുവപ്പിനോടുള്ള ആര്‍ത്തി ഒരിക്കലും അവസാനിക്കുമെന്ന് തോന്നുന്നില്ല. ചുവപ്പിന്റെ സന്ദേശങ്ങള്‍ ലോകവ്യാപകമായി അന്നും ഇന്നും യുവത്വത്തെ സ്വാധീനിക്കുന്നുണ്ടെന്ന് സമീപകാല സംഭവങ്ങളും തെളിയിക്കുന്നു. 1976 ല്‍ അടിയന്തരാവസ്ഥ കൊടുമ്പിരികൊണ്ടു നിന്ന കാലത്ത് ഒരു ജൂലായ്-16 നാണ് പി.എ.ബക്കര്‍ കഥ, തിരക്കഥ, സംഭാഷണം രചിച്ച് … Read More

കല്യാണരാത്രിയില്‍ 57 വര്‍ഷം-

ഒരു കാലഘട്ടത്തിന്റെ സിനിമാ സംവിധായകനാണ് എം.കൃഷ്ണന്‍നായര്‍. കുറ്റാന്വേഷണസിനിമകളും കുടുംബസിനിമകളും ഹാസ്യസിനിമകളും മുസ്ലിം കുടുംബപശ്ചാത്തലത്തിലുള്ള സിനിമകളും ഒരുപോലെ അവതരിപ്പിച്ച സംവിധായകന്‍. 1955 ലെ സി.ഐ.ഡി മുതല്‍ 1987 ലെ കാലംമാറി കഥമാറി വരെ 68 സിനിമകള്‍. എം.ജി.ആറിന്റെ റിക്ഷാക്കാരന്‍ ഉള്‍പ്പെടെ 12 സിനിമകള്‍ … Read More

പിച്ചിപ്പൂ വിരിഞ്ഞിട്ട് 45 ആണ്ടുകള്‍-

പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ പി.ഗോപികുമാര്‍ 1977 ലാണ് സിനിമാ രംഗത്തേക്ക് എത്തിയത്. കെ.എച്ച്.ഖാന്‍സാഹിബ് നിര്‍മ്മിച്ച് കമലാഹാസനും വിധുബാലയും മുഖ്യവേഷം ചെയ്ത അഷ്ടമംഗല്യമാണ് ആദ്യത്തെ സിനിമ. അതേ വര്‍ഷം തന്നെഖാന്‍സാഹിബിന്റെ ഹര്‍ഷബാഷ്പം സംവിധാനം ചെയ്തു. 77 ല്‍ പി.പി.മൊയ്തീന്‍ നിര്‍മ്മിച്ച നിഴലേ നീസാക്ഷി … Read More

ചിത്തിരത്തോണിയില്‍ അക്കരപോയിട്ട് 44 വര്‍ഷം.

      കെ.എസ്.ഗോപാലകൃഷ്ണന്‍ എന്ന സംവിധായകനെ ഒരു തലമുറയിലെ ആളുകള്‍  അത്ര എളുപ്പത്തില്‍ മറക്കുമെന്ന് തോന്നുന്നില്ല. അവസാനത്തെ രാത്രി, കാളരാത്രി, അട്ടഹാസം, മലയത്തിപ്പെണ്ണ്, കരിനാഗം, ധീരന്‍ തുടങ്ങി മുപ്പതോളം സെക്‌സ് സിനിമകളുടെ സംവിധായകനാണ്. കെ.എസ്.ഗോപാലകൃഷ്ണന്റെ പടമല്ലേ എന്തെങ്കിലുമൊക്കെ കാണും എന്ന … Read More

അച്ചാണിയുടെ സുവര്‍ണ്ണ ജൂബിലി ഇന്ന്

  ജൂലായ് എട്ടിന് നിര്യാതനായ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് കെ.രവീന്ദ്രനാഥന്‍ നായര്‍ എന്ന ജനറല്‍പിക്‌ച്ചേഴ്‌സ് രവിയെ അച്ചാണി രവിയാക്കി മാറ്റിയ സിനിമ അച്ചാണി റിലീസ് ചെയ്തിട്ട് ഇന്നേക്ക് 50 വര്‍ഷം പൂര്‍ത്തിയാവുന്നു. 1973 ജൂലായ്-12 നാണ് അച്ചാണി റിലീസ് ചെയ്തത്. അന്വേഷിച്ചു … Read More

രജനീഗന്ധിക്ക് നാല്‍പ്പത്തിമൂന്ന്-

    വലിയ ക്യാന്‍വാസില്‍ വന്‍ മുതല്‍മുടക്കുകളുള്ള സിനിമകള്‍ നിര്‍മ്മിച്ച നിര്‍മ്മാതാവാണ് എന്‍.ജി.ജോണ്‍ എന്ന ജിയോ കുട്ടപ്പന്‍. 1977 ല്‍ മിനിമോള്‍ എന്ന ശശികുമാര്‍ ചിത്രവുമായാണ് സ്വതന്ത്ര നിര്‍മ്മാതാവായത്. (കേരളം-കേരളം കേളികൊട്ടുയരുന്ന കേരളം എന്ന ഗാനം ഈ ചിത്രത്തിലേതാണ്. തുടര്‍ന്ന് 1978 … Read More

പറങ്കിമല കയറിയിട്ട് 42 വര്‍ഷം

മലയാളത്തിന് മുഖവുര വേണ്ടാത്ത എഴുത്തുകാരനാണ് കാക്കനാടന്‍. അദ്ദേഹത്തിന്റെ നിരവധി രചനകള്‍ ചലച്ചിത്രങ്ങളായിട്ടുണ്ട്. ചില സിനിമകള്‍ക്ക് അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതി. 1975 ല്‍ ക്രോസ്‌ബെല്‍റ്റ് മണിയുടെ സംവിധാനത്തില്‍ വെളിച്ചം അകലെ, യുദ്ധഭൂമി എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചു. കെ.ജി.ജോര്‍ജിന്റെ ഓണപ്പുടവയുടെ … Read More

ചില്ലിന് നാല്‍പ്പത്തിയൊന്നാം പിറന്നാള്‍-

     1981 ലാണ് വേനല്‍ എന്ന സിനിമ റിലീസ് ചെയ്തത്. കണ്ടവര്‍ കാണണമെന്ന് പറഞ്ഞ് പ്രചാരം നടത്തിയോടെ വലിയ വിജയമായി തീര്‍ന്ന സിനിമ. ലെനിന്‍ രാജേന്ദ്രന്‍ എന്ന സംവിധായകന് മലയാളികളുടെ മനസില്‍ വലിയൊരു ഇടം പണിതുനല്‍കിയ സിനിമ. വേനലിന് ശേഷം … Read More

കിന്നാരം പറഞ്ഞിട്ട് വര്‍ഷം നാല്‍പ്പത്തിയഞ്ചായി.

         ഹരിഹരന്‍, പി.ചന്ദ്രകുമാര്‍, സത്യന്‍ അന്തിക്കാട് എന്നിവരുടെ  ഗുരുനാഥനായ ഡോ.ബാലകൃഷ്ണന്‍ 35 സിനിമകള്‍ക്ക് കഥ,തിരക്കഥ, സംഭാഷണം എഴുതുകയും നാല് സിനിമകള്‍ സംവിധാനം ചെയ്യുകയും 7 സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്ത വ്യക്തിത്വമാണ്. 1965 ലെ തളിരുകള്‍ മുതല്‍ 1999 … Read More