ഈ രണ്ട് യുവാക്കള്‍ക്കും തൊഴിലെടുത്ത് ജീവിക്കാന്‍ അവകാശമില്ലേ—?

പരിയാരം: ഈ രണ്ട് യുവാക്കള്‍ക്കും തൊഴിലെടുത്ത് ജീവിക്കാന്‍ അവകാശമില്ലേ- 2021 ആഗസ്ത് 16 ന് മാതമംഗലം പേരൂല്‍ റോഡില്‍ എസ്.ആര്‍.അസോസിയേറ്റസ് എന്ന സ്ഥാപനം തുടങ്ങിയ റബിഹ് മുഹമ്മദിനും രണ്ട് വര്‍ഷം മുമ്പ് എ.ജെ. സെക്വയര്‍ ടെക് ഐ.ടി സൊല്യൂഷന്‍സ് എന്ന സ്ഥാപനം … Read More

പര്‍വ്വതമല-സാഹസികരായ ഭക്തരുടെ സ്വര്‍ഗം—–തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍-ഭാഗം–5

            മലയാളികള്‍ അധികമൊന്നും പോയിട്ടില്ലാത്ത തമിഴ്‌നാട്ടിലെ ഒരു പ്രശസ്തമായ ക്ഷേത്രമാണ് പര്‍വതമല ക്ഷേത്രം. തിരുവണ്ണാമലൈ പോലൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ തെന്മതിമംഗലം ഗ്രാമത്തിലാണ് പര്‍വ്വതമല സ്ഥിതി ചെയ്യുന്നത്. തിരുവണ്ണാമലൈ കടലാടിയില്‍ നിന്ന് ഏകദേശം … Read More

പൂച്ചകള്‍ അപ്രത്യക്ഷമാകുന്നു-മ്യാവൂശബ്ദം കേള്‍ക്കാതായി-

  കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: നഗരപ്രദേശങ്ങളില്‍ പൂച്ചകളുടെ എണ്ണത്തില്‍ വന്‍കുറവ്. മനുഷ്യരുമായി ഏറ്റവുമടുത്ത് ഇടപഴകുന്ന വളര്‍ത്തുമൃഗങ്ങളില്‍ ഒന്നാംനിരയിലുള്ള പൂച്ചകളെ ഇപ്പോള്‍ നഗരപ്രദേശങ്ങളില്‍ കാണാനില്ലാത്ത സ്ഥിതിയാണ്. മുന്‍കാലങ്ങളില്‍ എലികളെ പ്രതിരോധിക്കാനായി വളര്‍ത്തുന്ന ഒരു അരുമയായ മൃഗമായിരുന്നു പൂച്ച. ഇപ്പോള്‍ നിരവധി ആധുനിക എലിനിവാരണ മാര്‍ഗങ്ങള്‍ … Read More

ശ്രീ കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എക്ക് ഒരു തുറന്ന കത്ത് .

                വനം വകുപ്പിലെ ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചു കൊണ്ട് മുന്‍ മന്ത്രി കൂടിയായ താങ്കള്‍ സംസാരിക്കുന്ന ഒരു വീഡിയോ കണ്ടു! ഞാന്‍ അടക്കമുള്ള സഹജീവികളെ ആരെയും തന്നെ പരസ്പരം വിലയിരുത്താന്‍ പാടില്ല. വാവ സുരേഷ് ഒരു നല്ല വ്യക്തിത്വത്തിന് ഉടമയായിരിക്കും. ആരും … Read More

തിരുനെറ്റിക്കല്ല്: മഞ്ഞില്‍ വിരിയുന്ന കാഴ്ചവസന്തം

ജോസ്ഗിരി: കോടമഞ്ഞില്‍ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകള്‍. ഉള്ളം കുളിര്‍പ്പിക്കുന്ന തണുത്ത കാറ്റ്. മഞ്ഞ് പുതപ്പിനെ വകഞ്ഞു മാറ്റി പുറത്തേക്ക് തെറിക്കുന്ന നേര്‍ത്ത സൂര്യവെളിച്ചപ്പൊട്ടുകള്‍. കണ്ണൂരിന്റ കിഴക്കന്‍ മലയോരത്തേക്ക് വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് ജോസ്ഗിരിയിലെ തിരുനെറ്റിക്കല്ല്. ചെറുപുഴയില്‍ നിന്നും 19 കിലോമീറ്റര്‍ … Read More

മെഡിക്കല്‍ കോളേജിന്റെ ശുദ്ധജലശേഖരം ഇനി ഏതാനും ദിവസം മാത്രം–60 വര്‍ഷം പഴക്കമുള്ള കിണര്‍ മൂടും

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ദിവസം രണ്ടുമണിക്കൂര്‍ ഇടവേളയിട്ട് അറുപത് വര്‍ഷം മുടങ്ങാതെ വെള്ളം പമ്പുചെയ്ത കിണര്‍ ഇനി അതാനും ദിവസങ്ങള്‍ മാത്രം. പരിയാരത്തെ ടി.ബി.സാനിട്ടോറിയത്തിന് വേണ്ടി 1961 ല്‍ നിര്‍മ്മിച്ച കിണറാണ് ദേശീയപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇല്ലാതാവുന്നത്. ഇന്നും 22 മണിക്കൂറോളം ഇവിടെ … Read More

ഗ്രാമീണ പൈതൃകകാഴ്ച്ചയായി നീലിയാര്‍കോട്ടത്തെ അടക്കാതൂണുകള്‍-

പരിയാരം: ഗ്രാമീണ കാര്‍ഷിക സംസ്‌കൃതിയുടെ പൈതൃകം വിളിച്ചോതി കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായി അടയ്ക്കാ തൂണുകള്‍. മാതമംഗലം നീലിയാര്‍ ഭഗവതി ക്ഷേത്ര കളിയാട്ടത്തിന്റെ ഭാഗമായാണ് ക്ഷേത്രാങ്കണം അടയ്ക്കാ തുണുകള്‍ കൊണ്ട് അലങ്കരിക്കുന്നത്. ‘നീലിയാര്‍ കോട്ട’മെന്ന പേരില്‍ പ്രസിദ്ധമായ ഇവിടെ, വര്‍ഷം തോറും കളിയാട്ടത്തിനാണ് ആചാരപ്രകാരം … Read More

തായ്‌ലാന്റിലെ തുരങ്കം ഇനി വീട്ടില്‍ തന്നെ–തോമസേട്ടന്റെ തുരങ്കാവേശം അവസാനിക്കുന്നില്ല.

പെരുവാമ്പ(കണ്ണൂര്‍): തോമസേട്ടന്‍ തുരന്നുകൊണ്ടിരിക്കുകയാണ്, 2018 ല്‍ തായ്‌ലന്റ് യാത്രക്കിടയില്‍ കണ്ട തുരങ്കം സ്വന്തം വീട്ടുമുറ്റത്ത് നിര്‍മ്മിച്ച തോമസേട്ടന്‍ തന്റെ തുരങ്കാവേശം അവസാനിപ്പിക്കുന്നില്ല. ഇപ്പോഴും അദ്ദേഹം ഒറ്റക്ക് തുരന്നുകൊണ്ടിരിക്കുകയാണ്. എരമം-കുറ്റൂര്‍ പഞ്ചായത്തിലെ പെരുവാമ്പ ഗ്രാമത്തിലാണ് തോമസേട്ടന്റെ അല്‍ഭുത തുരങ്കം. കോവിഡ് കാലത്താണ് 2020 … Read More

ചിലമ്പൊലികള്‍ ഉണര്‍ന്നു, മനുവാശാരിമാരും സജീവമായി

തളിപ്പറമ്പ്: കോവിഡിന് ശേഷം തെയ്യക്കാവുകളില്‍ കളിയാട്ടങ്ങളുടെ ചിലമ്പൊലി ഉണര്‍ന്നതോടെ മനുവാശാരിമാര്‍ വീണ്ടും സജീവമായി. വിവിധ ഗ്രാമങ്ങളിലെ കാവുകളിലും ക്ഷേത്രങ്ങളിലും ദേവീദേവന്‍മാരുടെ തിരുവായുധങ്ങള്‍ വെളുപ്പിക്കുക(ശുദ്ധീകരിക്കുക) എന്ന കുലത്തൊഴിലില്‍ ഏര്‍പ്പെട്ടുവരുന്നവരാണ് വിശ്വകര്‍മ്മ വിഭാഗത്തിലെ കൊല്ലന്‍മാരില്‍ ക്ഷേത്രസംബന്ധിയായ ഇത്തരം ജോലികള്‍ നിര്‍വ്വഹിക്കുന്നവരെ മനുവാശാരിമാര്‍ എന്നാണ് വിളിക്കുന്നത്. … Read More

ഔഷധി ഗാര്‍ഡനില്‍ ഇനി പച്ചമരുന്നുകളും–മുറികൂട്ടി കൃഷിക്ക് തുടക്കമായി

പരിയാരം: ഔഷധിയില്‍ ഇനി എല്ലായിനം പച്ചമരുന്നുകളും ലഭ്യമാക്കാന്‍ പദ്ധതി തയ്യാറായി. പരിയാരത്തെ ഔഷധസസ്യ ഗാര്‍ഡനിലാണ് പച്ചമരുന്നുകള്‍ കൃഷിചെയ്യുന്നത്. ആദ്യഘട്ടമായി മുറികൂട്ടി എന്ന പേരിലറിയപ്പെടുന്ന പച്ചമരുന്നാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തിരിക്കുന്നത്. ഔഷധിയുടെ മരുന്നുകളുടെ ചേരുവയല്ലെങ്കിലും മുറികൂട്ടി വളരെ പ്രധാനപ്പെട്ട പച്ചമരുന്നുന്നാണ്യ ശരീരത്തിലുണ്ടാവുന്ന മുറിവുകളെ … Read More