ശ്മശാനം തരൂ പഞ്ചായത്തേ–യോഗക്ഷേമസഭ പ്രതിഷേധമാര്‍ച്ച് നടത്തി.
പിലാത്തറ: കളക്ടറും ഡി.എം.ഒയും നിര്‍ദ്ദേശിച്ചിട്ടും ശ്മശാനത്തിന് അനുമതി നല്‍കാത്ത ചെറുതാഴം പഞ്ചായത്തിനെതിരെ യോഗക്ഷേമസഭയുടെ പ്രതിഷേധം.

അറത്തില്‍ ഉപസഭയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
അറത്തിപ്പറമ്പില്‍ 5 സെന്റ് ഭൂമിയില്‍ ശ്മശാനം നിര്‍മ്മിക്കാന്‍ പഞ്ചായത്തിന് അപേക്ഷ നല്കി നിര്‍മ്മാണം ആരംഭിച്ചപ്പോല്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെതിരെ കളക്ടര്‍ക്ക് നല്കിയ പരാതിയില്‍ ഡി.എം.ഒ സ്ഥലപരിശോധന നടത്തി പ്രശ്നങ്ങളില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടും കഴിഞ്ഞ 3 വര്‍ഷമായി പഞ്ചായത്ത് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധമാര്‍ച്ച്.
മുന്‍ ജില്ലാ പ്രസിഡന്റ് എം.വാസുദേവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ഉപസഭ പ്രസിഡന്റ് എ.എം.നാരായണന് നമ്പൂതിരി അധ്യക്ഷത വഹിച്ചു.
കെ.കെ.എസ്.നമ്പൂതിരി, കാരക്കാട്ട് കേശവന്‍നമ്പൂതിരി, മാടമന എം.ഐ.സുബ്രഹ്മണ്യന് നമ്പൂതിരി, ടി.എം.വിജയലക്ഷ്മി, കെ.പി.ശ്രീലത, കെ.എസ്.കേശവന്‍നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
