ബസില്‍ നിന്ന് മാലകവര്‍ന്ന കള്ളന്‍ റിമാന്‍ഡില്‍-

പഴയങ്ങാടി പി.എസ്.സി.പരീക്ഷ ക്ക് പോകുകയായിരുന്ന രാമന്തളിയിലെ യുവതിയുടെ രണ്ടര പവന്റെ മാല കവര്‍ന്ന പ്രതി റിമാന്‍ഡില്‍.
ചെറുതാഴം അതിയടം പാലോട്ട് കാവിന് സമീപത്തെ ടൈല്‍സ് പണിക്കാരന്‍ എ.പി.വത്സനെ(38)യാണ് പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ എം.ഇ.രാജ ഗോപാലിന്റെ നേതൃത്വത്തില്‍ എസ്.ഐ.കെ.ഷാജുവും സംഘവും പിടികൂടിയത്.

ഇക്കഴിഞ്ഞ ഇരുപതിന് അമ്മയോടൊപ്പം പാപ്പിനിശേരി സ്‌കൂളി പി.എസ്.സി. പരീക്ഷക്ക് പോകുകയായിരുന്ന രാമന്തളി കുന്നരു ഓണപ്പറമ്പിലെ അനീഷിന്റെ ഭാര്യ സോണി ജോസഫിന്റെ (31) താലിമാലയാണ് പ്രതികവര്‍ന്നത്.

യുവതി പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായില്ലെങ്കിലും പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

പഴയങ്ങാടി എസ്.ഐ.കെ.ഷാജു, എ.എസ്.ഐ.മനോജ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സയ്യിദ് എന്നിവര്‍ ബസ്സ്റ്റാന്റിലെ ഇരുപതോളം നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ്

സംശയകരമായ രീതിയില്‍ ബസ്റ്റാന്റിലെ ജ്വല്ലറിയില്‍ പ്രതി സ്വര്‍ണ്ണം വില്പന നടത്തുന്ന ദൃശ്യം ലഭിച്ചത്. 48,000 രൂപക്കാണ് മാല വില്‍പന നടത്തിയതെന്ന് പോലീസ് കണ്ടെത്തി.