ചപ്പാരപ്പടവില്‍ പരിശോധന ഊര്‍ജ്ജിതം- പിഴ -ആകെ 8600/-

ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാര്‍, ഇറച്ചി-മല്‍സ്യവില്‍പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പഞ്ചായത്തിത്തും ആരോഗ്യ വകപ്പും സംയുക്ത പരിശോധന നടത്തി.

വൃത്തിഹീനമായതും ലൈസന്‍സ് ഇല്ലാത്തതുമായതും പുകവലി മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാത്തതുമായ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു.

കഴിഞ്ഞ മാസം പരിശോധന നടത്തിയതിന്റെ തുടര്‍ച്ചയായാണ് വീണ്ടും പരിശോധനകള്‍ നടത്തിയത്.

പെരുമ്പടവ്, എടക്കോം, ചപ്പാരപ്പടവ് ടൗണ്‍ എന്നിവിടങ്ങളില്‍ 7 സ്ഥാപനങളില്‍ നിന്നും പഞ്ചായത്ത് ലൈസന്‍സ് ഇല്ലാത്തതിന് 1000 രൂപ വീതം പിഴ ഈടാക്കി.

പുകയില മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാത്ത 8 സ്ഥാപനങ്ങളില്‍ നിന്നും 200 രൂപ വീതം പിഴ ഉള്‍പ്പെടെ 8600 രൂപയാണ് പിഴ ഈടാക്കിയത്.

ശുചിത്വമില്ലാത്ത ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവക്ക് നോട്ടീസ് നല്‍കി.

പരിശോധനക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.ശിവദാസന്‍, എസ്.സന്തോഷ്, ബെര്‍ലിന്‍ ബിനോ, പഞ്ചായത്ത് ഉദ്യോസ്ഥരായ അബ്ദുള്ള, മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

പരിശോധനകള്‍ തുടരുമെന്നും മുഴുവന്‍ വ്യാപര സ്ഥാപനങ്ങളും ലൈസന്‍സ് എടുക്കണമെന്നും പഞ്ചായത്ത് സെക്രട്ടറി എ.വി.പ്രകാശന്‍ അറിയിച്ചു.