Skip to content
പിലാത്തറ: പിലാത്തറ ടൗണ്‍ ബദര്‍ ജുമാമസ്ജിദിലെ ഭണ്ഡാരം പൊളിച്ച് കവര്‍ച്ച നടത്തി.
ഇന്ന് പുലര്‍ച്ചെ ജ്വല്ലറി കവര്‍ച്ചക്കിടയില്‍ പോലീസ് പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് ബളാല്‍ ഹരീഷിന്റെ നേതൃത്വത്തിലാണ് മോഷണം നടത്തിയത്.
ഇവിടെ നിന്നും കവര്‍ച്ച ചെയ്ത ചില്ലറനാണയങ്ങളും നോട്ടുകളും പോലീസ് മോഷ്ടാവില്‍ നിന്ന് കണ്ടെടുത്തു.
ചുമരില്‍ ഘടിപ്പിച്ച ഭണ്ഡാരം വിരലടയാളം ശേഖരിക്കാനായി പോലീസ് പേപ്പര്‍ ഉപയോഗിച്ച് മൂടിവെച്ചിരിക്കയാണ്.
ഹരീഷിന്റെ കൂടെയുണ്ടായിരുന്ന ഓടിരക്ഷപ്പെട്ട മോഷ്ടാക്കളെ തിരിച്ചറിയുന്നതിനാണ് വിരലടയാളം പരിശോധിക്കുന്നതെന്ന് പോലീസ് പറഞ്ഞു.