വഞ്ചന: സജിയുടെ പരാതിയില്‍ രഘുവിന്റെ പേരില്‍ കേസ്.
തളിപ്പറമ്പ്: തര്‍ക്കം കാരണം കൂട്ടുകച്ചവടം ഒഴിവാക്കിയപ്പോള്‍ നിക്ഷേപിച്ച 5 ലക്ഷം രൂപ തിരികെ നല്‍കിയിട്ടും ചെക്ക് തിരികെ നല്‍കാതെ ബാങ്കില്‍ കളക്ഷന് അയച്ചതിനെതിരെ കേസ്.
പന്നിയൂര്‍ പൂമംഗലത്തെ വി.സജിയാണ്(42) പട്ടുവം മംഗലശേരിയിലെ പുല്ലായിക്കൊടി വീട്ടില്‍ രഘുവിന്റെ(46)പേരില്‍ പരാതി നല്‍കിയത്.
2022 ഒക്ടോബര്‍ 17 ന് ഇരുവരും ചേര്‍ന്ന് ആരംഭിച്ച കൂട്ടുകച്ചവടം തര്‍ക്കം കാരണം അവസാനിപ്പിക്കുകയായിരുന്നു.
കോടതി നിര്‍ദ്ദേശപ്രകാരം രഘുവിന്റെ പേരില്‍ കേസെടുത്തു.
