ചെമ്പന്‍ ചെല്ലി നിയന്ത്രണത്തിന് നാനോ ഫിറമോണ്‍ കെണികള്‍
തളിപ്പറമ്പ്:തെങ്ങിനെ ബാധിക്കുന്ന ഒരു പ്രധാന കീടം ആണ് റിങ്കോഫോറസ് ഫെറുജീനിയസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ചെമ്പന്‍ ചെല്ലി.ചെമ്പന്‍ചെല്ലിയുടെ പൂര്‍ണ്ണവളര്‍ച്ചയെത്തിയ വണ്ടുകളും പുഴുക്കളും സമാധി ദശയും തെങ്ങിന്‍ തടിയില്‍ തന്നെ കാണപ്പെടുന്നു. ചെമ്പന്‍ചെല്ലിയുടെ പൂര്‍ണ്ണവളര്‍ച്ചയെത്തിയ വണ്ടുകളെ ആകര്‍ഷിച്ചു നശിപ്പിക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് നാനോ ഫിറമോണ്‍ കെണികള്‍. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബ്യൂറോ ഓഫ് അഗ്രികള്‍ച്ചറല്‍ ഇന്‍സെക്റ്റ് എന്ന സ്ഥാപനമാണ് ചെമ്പന്‍ ചെല്ലിയെ വളരെ ഫലപ്രദമായി ചിലവു കുറഞ്ഞ രീതിയില്‍ നിയന്ത്രിക്കാവുന്ന ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുള്ളത് .
ഉപയോഗക്രമം
ചെമ്പന്‍ചെല്ലിയെ ആകര്‍ഷിച്ചു നശിപ്പിയ്ക്കാന്‍ ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് ഒരു നാനോ ഫിറമോണ്‍ കെണി എന്ന തോതിലാണ് ഉപയോഗിക്കേണ്ടത്.നാനോ ഫിറമോണ്‍ അടങ്ങിയ ലൂര്‍ ബക്കറ്റ് കെണിയില്‍ സ്ഥാപിച്ചാണ് ഉപയോഗിക്കുന്നത്.ബക്കറ്റ് കെണിയില്‍ മൂന്നു ഭാഗങ്ങള്‍ ആണുള്ളത്. അതില്‍ താഴെ ഉള്ള ഭാഗത്തില്‍ പകുതിയോളം വെള്ളം നിറയ്ക്കണം. മുകളിലെ അടപ്പില്‍ ഉള്ള കൊളുത്തില്‍ ലൂര്‍ വെക്കണം നടുവിലെ ദാരങ്ങള്‍ ഉള്ള ഭാഗത്തു ചൂടിക്കയര്‍ ചുറ്റിക്കൊടുത്താല്‍ ഫിറമോണില്‍ ആകര്ഷിക്കപ്പെടുന്ന ചെല്ലികള്‍ കെണിയില്‍ വന്നിരിക്കാന്‍ എളുപ്പമാവുകയും ചെല്ലികളെ കൂടുതലായി ആകര്ഷിക്കാനും സാധിക്കും.ഏകദേശം ഒരാള്‍പ്പൊക്കത്തില്‍ തെങ്ങിന്‍ തോട്ടത്തിന്റെ അരിക വശങ്ങളിലുള്ള ശീമക്കൊന്ന, തേക്ക് പോലുള്ള മരങ്ങളുടെ കൊമ്പുകളില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കാത്ത രീതിയില്‍ വേണം നാനോ ഫിറമോണ്‍കെണികള്‍ സ്ഥാപിയ്ക്കാന്‍.ആറു മാസം വരെയാണ് ഒരു നാനോ ഫിറമോണ്‍ ലൂറിന്റെ കാലാവധി. അതിനു ശേഷം ഫിറമോണ്‍ലൂര്‍ മാറ്റി പുതിയ ലൂര്‍ സ്ഥാപിക്കണം.അതുപോലെ ചെല്ലികള്‍ നിറയുന്ന മുറയ് ക്ക് അവയെ മാറ്റി നശിപ്പിച്ചു കളയണം കെണിയില്‍ നിന്നും കൃത്യസമയത്തു ചെല്ലികളെ മാറ്റിയില്ലെങ്കില്‍ അവ കെണിയില്‍ കിടന്നു ചീഞ്ഞുണ്ടാകുന്ന ദുര്‍ഗന്ധം നാനോ ഫിറമോണ്‍കെണികളുടെ ഫലപ്രാപ്തിയെ ബാധിയ്ക്കുന്നു.നാനോ ഫിറമോണ്‍ കെണികളുടെ താഴത്തെ ഭാഗത്തുള്ള വെള്ളം പകുതിയോളം നിലനിര്‍ത്താന്‍ ശ്രദ്ധിയ്ക്കണം. വെള്ളം വറ്റിപ്പോവാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം.
പഞ്ചായത്ത് തലത്തിലോ, വാര്‍ഡ് തലത്തിലോ, കര്‍ഷക കൂട്ടായ്മയിലൂടെ കൂടുതല്‍ സ്ഥലത്തു ഫിറമോണ്‍ കെണി ചെയ്യുന്നതാണ് അഭികാമ്യമെന്നു കൃഷി വിജ്ഞാന കേന്ദ്രം അധികൃതര്‍ അറിയിച്ചു. കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാനോഫിറമോണ്‍ കെണി ഉപയോഗിച്ചുള്ള കൃഷിയിട പരീക്ഷണങ്ങള്‍ കണ്ണൂര്‍ ജില്ലയുടെ വിവിധ ബ്ലോക്കുകളിലായി 500 ഹെക്ടര്‍ സ്ഥലത്ത് ചെയ്യുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നുണ്ട്. താല്പര്യമുള്ള കര്‍ഷക കൂട്ടായ്മകള്‍, പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവര്‍ക്ക് കൃഷി വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.
വിളിക്കേണ്ട നമ്പര്‍ – 8547675124 ( ഓഫീസ് സമയം രാവിലെ 10 മുതല്‍ 5 വരെ )