മലയാളത്തിന്റെ ചെമ്മീന്‍ ഇന്ന് 58-ാം വര്‍ഷത്തിലേക്ക്-

 

   പത്തൊന്‍പതാമത്തെ വയസില്‍ സിനിമാ നിര്‍മ്മാതാവുക, ആ സിനിമ വലിയ അംഗീകാരങ്ങള്‍ നേടുക, 58-ാം വര്‍ഷത്തിലും ചര്‍ച്ച ചെയ്യപ്പെടുക, ഈ അപൂര്‍വ്വ ഭാഗ്യത്തിന് ഉടമയാണ് ബാബു സേട്ട് എന്ന കണ്‍മണി ബാബു എന്ന ഇസ്മായില്‍ സേട്ട്.

തീവ്രപ്രണയത്തിന്റെ പറഞ്ഞറിയിക്കാനാവാത്ത വികാരം ഇന്നും വായനക്കാരിലേക്ക് പകരുന്ന തകഴിയുടെ വിശ്വപ്രസിദ്ധ നോവലിന്റെ ചലച്ചിത്രരൂപം റിലീസായിട്ട് ഇന്ന് ആഗസ്ത്-19 ന് 58 വര്‍ഷം തികയുകയാണ്.

ചെമ്മീനിന് ശേഷം 1968 ല്‍ കാലടി ഗോപിയുടെ പ്രസിദ്ധ നാടകം ഏഴുരാത്രികള്‍(രാമുകാര്യാട്ട്), 1983 ല്‍ തോമസ് തോമസ് രചിച്ച നോവല്‍ അസ്തി(സംവിധാനം-രവി) എന്നീ സിനിമകളും നിര്‍മ്മിച്ചു.

ഈസ്റ്റ്മാന്‍ കളറില്‍ നിര്‍മ്മിക്കപ്പെട്ട ചെമ്മീന്‍ സംവിധാനം ചെയ്തത് രാമുകാര്യാട്ട്.

സത്യന്‍, മധു, ഷീല, കൊട്ടാരക്കര, കോട്ടയം ചെല്ലപ്പന്‍, എസ്.പി.പിള്ള, പറവൂര്‍ ഭരതന്‍, കടുവാക്കുളം, രാജകുമാരി, അടൂര്‍ ഭവാനി, ഫിലോമിന, ലത രാജു, എ.ജെ.എഡ്ഡി, ജെ.എ.ആര്‍.ആനന്ദ്, അടൂര്‍ പങ്കജം, നിലമ്പൂര്‍ ആയിഷ, കമലാദേവി, കെടാമംഗലം അലി, കെ.പി.അബ്ബാസ്, ശ്രീമൂലനഗരം വിജയന്‍, എന്‍.എന്‍.പിഷാരടി., ഡോ.ഇമ്മട്ടി അബുക്കോയ, അശോകന്‍, ഓമനക്കുട്ടന്‍, ഷിഹാബ്, ജോളി, നബീസ, കാര്‍ത്യായനി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

കണ്‍മണി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമയുടെ തിരക്കഥയും സംഭാഷണവും രചിച്ചത് എസ്.എല്‍.പുരം സദാനന്ദന്‍,

മര്‍ക്കസ് ബാര്‍ട്ട്‌ലി, യു.രാജഗോപാല്‍ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തത്.

ഋഷികേശ് മുഖര്‍ജിയാണ് എഡിറ്റര്‍,

കലാസംവിധാനം എസ്.കൊന്നനാട്ട്, പോസ്റ്റര്‍ എസ്.എ.നായര്‍.

കണ്‍മണി ഫിലിംസ് തന്നെയായിരുന്നു വിതരണക്കാര്‍.

ഗാനങ്ങള്‍(രചന-വയലാര്‍, സംഗീതം-സലില്‍ ചൗധരി).

1-കടലിനക്കരെ പോണോരെ-യേശുദാസ്.

2-മാനസമൈനേ വരൂ-മന്നാ ഡേ.

3-പെണ്ണാളെ പെണ്ണാളെ-യേശുദാസ്, പി.ലീല.

4-പുത്തന്‍വലക്കാരെ-യേശുദാസ്, പി.ലീല, കെ.പി.ഉദയഭാനു, ശാന്ത.പി.നായര്‍