ചെമ്പേരി: വൈസ്‌മെന്‍ ക്ലബ്ബ് ഓഫ് ചെമ്പേരി ടൗണിന്റെ പുതിയ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു.
തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വെഞ്ചരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു.
വര്‍ഷങ്ങളായി ആതുരസേവനരംഗത്ത് രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ചെമ്പേരി വൈസ്‌മെന്‍ ക്ലബ്ബ് ഈ മേഖലയില്‍ ചെയ്ത സേവനങ്ങല്‍ മാതൃകാപരമാണെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
നിര്‍ധനരായ രോഗികള്‍ക്ക് തികച്ചും സൗജന്യമായി ഡയാലിസിസും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കില്‍ ഡയാലിസിസ് ചെയ്യാനായി വിമല ആശുപത്രിയോട് ചേര്‍ന്ന് വൈസ്‌മെന്‍ ഡയാലിസിസ് യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.
ഫ്യൂണറല്‍ ആംബുലന്‍സ് ഉള്‍പ്പെടെ മറ്റ് ആംബുലന്‍സ് സര്‍വീസുകളുമുള്ള ചെമ്പേരി വൈസ്‌മെന്‍ ക്ലബ്ബ് ചെമ്പേരി ടൗണിന് സമീപത്തുള്ള എല്ലാ മലയോര ഗ്രാമങ്ങളിലും എത്തിച്ചേരാന്‍ സൗകര്യമുള്ള ആംബുലന്‍സാണ് പുതുതായി ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ചെമ്പേരി ഫൊറോന വികാരി റവ.ഡോ.ജോര്‍ജ് കാഞ്ഞിരക്കാട്ട്, വൈസ്‌മെന്‍ ക്ലബ്ബ് പ്രസിഡന്റ് ജെറിന്‍ ജോസ് നടുവിലേക്കുന്നേല്‍, ക്ലബ്ബ് അംഗങ്ങളായ സാജു മണ്ഡപത്തില്‍, മാത്തുക്കുട്ടി ഉറുമ്പില്‍, സജി പാറേക്കാട്ടില്‍, ജിജോ വേലിക്കകത്ത്, സണ്ണി ഇലഞ്ഞിമണ്ണില്‍, ചാക്കോ വെള്ളക്കട, നിധിന്‍ കുടിയിരിപ്പില്‍, ഷിനോ ചേന്നാട്ട് എന്നിവര്‍ പ്രസംഗിച്ചു.