ചെണ്ടുമല്ലിതൈകള്‍ വാടിനശിക്കുന്നു, പൂക്കുന്നത് നിരാശ.

പിലാത്തറ: ചെണ്ടുമല്ലിപ്പാടങ്ങളില്‍ നിരാശ പൂക്കുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഓണത്തിന് ഒരുകുട്ട പൂവ് പദ്ധതിയില്‍ ചെണ്ടുമല്ലികൃഷിക്കിറങ്ങിയവര്‍ രോഗബാധകാരണം നിരാശയില്‍.

ഏതാണ്ട് എല്ലായിടത്തും രോഗബാധ വ്യാപകമാണ്.

മാതമംഗലം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ച ചെണ്ടുമല്ലിപ്പാടത്തും രോഗബാധ രൂക്ഷമാവുന്നു.

വിരിയും മുമ്പ് തന്നെ ചെടികള്‍ വാടിത്തുടങ്ങിയത് ഇവരെ നിരാശയിലാക്കി.

ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച പദ്ധതി പ്രകാരം എരമം-കുറ്റൂര്‍ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ വിതരണം ചെയ്ത 800 തൈകളാണ് മാതമംഗലം കൂട്ടായ്മ നട്ടുവളര്‍ത്തിയതാണ് പൂ വിരിയാന്‍ തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ വാടിനശിച്ചു തുടങ്ങിയത്.

കാര്‍ഷിക വിദഗ്ദ്ധര്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍ദ്ദേശിച്ച മരുന്നുകള്‍ 4 തവണ തെളിച്ചിട്ടും മാറ്റം കാണുന്നില്ലെന്ന് മാതമംഗലം കൂട്ടായ്മയുടെ സാരഥി ഹരിത രമേശന്‍ പറയുന്നു.

ഇന്നലെ മാത്രം 20 എണ്ണത്തോളം വാടിനശിച്ചു.

കൃഷി ഓഫീസറും മറ്റും സ്ഥലം സന്ദര്‍ശിച്ചുവെങ്കിലും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.

പേരൂല്‍, കുറ്റൂര്‍ എന്നീ സ്ഥലങ്ങളിലും കര്‍ഷക കൂട്ടായ്മകള്‍ നട്ട ചെടികള്‍ രോഗം ബാധിച്ച് നശിച്ചിട്ടുണ്ട്.