ജില്ലയില്‍ ഒന്നാം സ്ഥാനം ചെറുതാഴം ബേങ്കിന്

പിലാത്തറ: കേരള ബേങ്കിന്റെ എക്‌സലന്‍സ് അവാര്‍ഡിന് ചെറുതാഴം ബേങ്ക് അര്‍ഹമായി.

കണ്ണൂര്‍ ജില്ലയില്‍ ഒന്നാം സ്ഥാനം ബേങ്കിന് ലഭിച്ചു.

കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ 50,000 രൂപയും പ്രശസ്തിപത്രവും ബേങ്ക് പ്രസിഡന്റ് അഡ്വ: കെ.പ്രമോദ്, വൈസ് പ്രസിഡണ്ട് പി.വി.ശാരദ, സെക്രട്ടറി ഇ.പി.അനില്‍ എന്നിവര്‍ ചേര്‍ന്ന് കേരള ബേങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിയ്ക്കലില്‍ നിന്ന് ഏറ്റുവാങ്ങി.

നിക്ഷേപം, വായ്പ, സ്വര്‍ണ്ണപ്പണയ വായ്പ, വായ്പ തിരിച്ചടവ്, ഡിജിറ്റല്‍ ബേങ്കിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെ മികവാണ് ബേങ്കിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.