റോഡിൽ കോഴി മാലിന്യം തള്ളി, ഇരുചക്രവാഹന യാത്രികർക്ക് വഴുതി വീണ് പരിക്കേറ്റു. അഗ്നിശമന എത്തി റോഡ് കഴുകി അപകടം ഒഴിവാക്കി.

തളിപ്പറമ്പ്: റോഡിൽ കോഴി മാലിന്യം തള്ളി, ഇരുചക്രവാഹന യാത്രികർക്ക് വഴുതി വീണ് പരിക്കേറ്റു.

അഗ്നിശമന എത്തി റോഡ് കഴുകി അപകടം ഒഴിവാക്കി.

ഇന്നലെ രാത്രി ഒൻപതരയോടെ തളിപ്പറമ്പ്- ആലക്കോട് റോഡിൽ ഒടുവള്ളിത്തട്ട് വളവിലാണ് സംഭവം.

കാടുകൾ നിറഞ്ഞ ഈ ഭാഗത്ത് വലിയ തോതിൽ കോഴി മാലിന്യം തള്ളിയത് റോഡിലായതോടെയാണ് പ്രശ്നമായത്.

മാലിന്യത്തിലൂടെ വലിയ വാഹനങ്ങൾ കയറിയിറങ്ങിയത് കാരണം റോഡിൽ ശക്തമായ വഴുക്കൽ അനുഭവപ്പെട്ടു.

നിരവധി വാഹനങ്ങൾ മറിഞ്ഞു വീണ് യാത്രികർക്ക് പരിക്കേറ്റതോടെയാണ് അഗ്നി രക്ഷാ സേനയെ വിളിച്ചത്.

സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ കെ.ബിജുവിൻ്റെ നേതൃത്വത്തിലെത്തിയ സംഘം മുക്കാൽ മണിക്കൂറോളം പ്രയത്നിച്ചാണ് ഒരു ടാങ്ക് വെള്ളം മുഴുവനായി ഉപയോഗിച്ച് റോഡ് കഴുകി അപകടം ഒഴിവാക്കുകയായിരുന്നു.

ഫയർ ആൻ്റ് റെസ്ക്യു ഓഫീസർമാരായ നന്ദ ഗോപാൽ, നിമേഷ്, ഷജിൽ കുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.