കുട്ടികള്‍ സ്‌ക്കൂട്ടറോടിച്ചു, സബീനക്കും നജീബിനും പണികിട്ടി.

പഴയങ്ങാടി: പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് സ്‌ക്കൂട്ടറോടിക്കാന്‍ നല്‍കിയതിന് രണ്ട് ആര്‍.സി ഉടമകള്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.

വെങ്ങര മുട്ടം സലഫി മസ്ജിദിന് സമീപത്തെ സമീറ മന്‍സിലില്‍ പരിയന്റവിടെ സബീന(38)നെതിരെയാണ് ഒരു കേസ്.

വൈകുന്നേരം 3.30 ന് മുട്ടം പി.എച്ച്.സിക്ക് സമീപം പഴയങ്ങാടി എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധന നടത്തവെ കെ.എല്‍-86 ബി-1546 സ്‌ക്കൂട്ടറോടിച്ചുവന്ന കുട്ടിക്ക് വാഹനം നല്‍കിയതിനാണ് കേസ്.

മുട്ടം വെള്ളച്ചാല്‍ സി.കെ.ഹൗസില്‍ കെ.സി.നജീബിന്റെ(39) പേരിലാണ് രണ്ടാമത്തെ കേസ്.

രാവിലെ 9,45 ന് എസ്.ഐ ടി.പി.ഷാജിമോന്റെ നേതൃത്വത്തില്‍ പരിശോധന നടത്തവെ വെങ്ങര പോസ്റ്റ് ഓഫീസിന് സമീപത്തുവെച്ച് കെ.എല്‍-13 എ.സി 9931 നമ്പര്‍ സ്‌ക്കൂട്ടറോടിച്ച് കുട്ടിക്ക് വാഹനം നല്‍കിയതിനാണ് കേസ്.

രണ്ട് കേസുകളിലും 55,000 രൂപ വീതം പിഴ നല്‍കേണ്ടിവരുമെന്നും വാഹനമോടിച്ചവര്‍ക്ക് 25 വയസുകഴിയാതെ ലൈസന്‍സ് ലഭിക്കില്ലെന്നും പോലീസ് പറഞ്ഞു.