കുട്ടി ഡ്രൈവര്‍ പിടിയില്‍ ആര്‍.സി.ഉടമ ഷീബക്കെതിരെ പോലീസ് കേസ്

ചന്തേര: കുട്ടി ഡ്രൈവര്‍ സ്‌ക്കൂട്ടറോടിച്ചു, ആര്‍.സി ഉടമ ഷീബക്ക് പണികിട്ടി.

ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്നലെ വൈകുന്നേരം
6 ന് ഇന്‍സ്‌പെക്ടര്‍ കെ.പ്രശാന്തിന്റെ  നേതൃത്വത്തില്‍  നടന്ന പട്രോളിംഗിനിടെയാണ് കുട്ടി ഡ്രൈവര്‍ കുടുങ്ങിയത്.

ചെറുവത്തൂര്‍ കൊവ്വല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദിന് സമീപം വെച്ച് ചെറുവത്തൂരില്‍ നിന്ന് മയിച്ച ഭാഗത്തേക്ക് കെ.എല്‍-60 പി-1599 സ്‌ക്കൂട്ടര്‍ ഓടിച്ചുപോയ കുട്ടിയെയാണ് പോലീസ് പിടികൂടിയത്.

സംഭവത്തില്‍ ആര്‍.സി.ഉടമ ചെറുവത്തൂര്‍ തെക്കെവളപ്പിലെ ശ്രീശാസ്താലയം വീട്ടില്‍ കെ.ഷീബയുടെ(43)പേരിലാണ് കേസെടുത്തത്.

55,000/-രൂപയാണ് ഈ കേസില്‍ പിഴയായി ഈടാക്കുക.

കുട്ടിക്ക് 25 വയസു പൂര്‍ത്തിയായാല്‍ മാത്രമേ വാഹന ലൈസന്‍സ് ലഭിക്കുകയുള്ളൂ.