രണ്ട് കുട്ടി ഡ്രൈവര്‍മാര്‍ കൂടി പിടിയില്‍.–റാസിയ സൈദിനും കെ.വി.ഗണേശനും 32,000 വീതം പിഴ

തളിപ്പറമ്പ്: തളിപ്പറമ്പില്‍ രണ്ട് കുട്ടി ഡ്രൈവര്‍മാര്‍ കൂടി പിടിയില്‍. ഇന്നലെ തളിപ്പറമ്പ് എസ്.ഐ.നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇവര്‍ കുടുങ്ങിയത്.

ആര്‍.സി. ഉടമസ്ഥരായ രക്ഷിതാക്കളില്‍ നിന്ന് 32,000 രൂപ വീതം 64,000 രൂപ പോലീസ് പിഴയായി ഈടാക്കി.

കെ.എല്‍.13 എച്ച് 8725 ബൈക്ക് ഉടമ കരിമ്പം കണിച്ചാമല്‍ ചാണ്ടിക്കരിയിലെ കുണ്ടം വളപ്പില്‍ കെ.വി.ഗണേശന്‍ (45), കെ.എല്‍ 59 എസ്- 3592 സ്‌കൂട്ടര്‍ ഉടമ കുറുമാത്തൂര്‍ ഹൈസ്‌ക്കൂളിന് സമീപത്തെ റഹ്‌മത്ത് വില്ലയില്‍ റാസിയ സൈദ്(41) എന്നിവരില്‍ നിന്നാണ് പിഴ ഈടാക്കിയത്.

പിടികൂടിയ കുട്ടി ഡ്രൈവര്‍മാര്‍ക്ക് ഇനി 25 വയസായാല്‍ മാത്രമേ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയുള്ളൂ.

അടുത്ത ദിവസങ്ങളിലും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ വാഹനമോടിക്കുന്നതിനെതിരെ നടപടികള്‍ കര്‍ശനമാക്കുമെന്ന് പോലീസ് പറഞ്ഞു.
കുട്ടി ഡ്രൈവേഴ്‌സ്