ചിരാതിന്റെ കഥയരങ്ങും അനുമോദനവും ജൂണ്‍-11 ന്-
കുറുമാത്തൂര്‍: ചിരാത് കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കഥയരങ്ങും എഴുത്തുകാരിയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി എ ഹിസ്റ്ററി ഒന്നാം റാങ്ക് ജേതാവായ ഫാത്തിമത്തുല്‍ സഫ്‌നയ്ക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിക്കുന്നു.
ജൂണ്‍ 11 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നിടുമുണ്ട കോയാടന്‍ കോംപ്ലക്‌സ് ഹാളില്‍ വെച്ചു നടക്കുന്ന കഥയരങ്ങ് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും പ്രഭാഷകനുമായ രാധാകൃഷ്ണന്‍ മാണിക്കോത്തും അനുമോദന ചടങ്ങ് പ്രശസ്ത എഴുത്തുകാരനും മുന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് ഡീനുമായ വി.എസ്.അനില്‍കുമാറും ഉദ്ഘാടനം ചെയ്യും.
കഥയരങ്ങില്‍ മുയ്യം രാജന്‍, സുസ്മിത ബാബു, ബഷീര്‍ പെരുവളത്ത്പറമ്പ്, ലിജു ജേക്കബ്, സിനി പ്രതീഷ് ,സി.പി.ചെങ്ങളായി, രാജേഷ് കുറുമാത്തൂര്‍, ഷിനോജ്.കെ.ആചാരി, ഫാത്തിമത്തുല്‍ സഫ്‌ന, കെ.വി.മെസ്‌ന എന്നിവര്‍ കഥകള്‍ അവതരിപ്പിക്കും.
